ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ നിന്ന് സ്റ്റേഡിയങ്ങളിലേക്ക് പരിസ്ഥിതി സൗഹൃദ ബസ്സുകള്‍

Web Desk
2 Min Read

ദോഹ: ലോകകപ്പ് ആരാധകര്‍ക്ക് സ്റ്റേഡിയങ്ങളില്‍ നിന്ന് സ്റ്റേഡിയങ്ങളിലേക്ക് സഞ്ചരിക്കാന്‍ പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്റെ മൂവായിരം ബസ്സുകള്‍. ഇതില്‍ 25 ശതമാനം ഇലക്ട്രിക്ക് ബസ്സുകളായിരിക്കും. ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പെന്ന സന്ദേശം നല്കാനുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ തെളിയുന്നത്.

city exchange

രംഗത്തിറക്കാനുള്ള മൂവായിരം ബസ്സുകളില്‍ മൂന്നിലൊന്നും ഇതിനകം ഉപയോഗിക്കുകയോ പരീക്ഷിക്കുകയോ ചെയ്തിട്ടുണ്ടെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി മൊബിലിറ്റി ഡയറക്ടര്‍ താനി അല്‍ സറാ പറഞ്ഞു. മൊത്തം ബസ്സുകളുടെ 25 ശതമാനവും ശുദ്ധമായ ഊര്‍ജ്ജം ഉപയോഗിച്ചുള്ള ഇലക്ട്രിക് സര്‍വീസുകളായിരിക്കുമെന്നും ബാക്കിയുള്ളവ പരിസ്ഥിതിയെ ബാധിക്കാത്ത ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്നവയായിരിക്കുമെന്നും ഖത്തര്‍ റേഡിയോയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍, ജോലിക്കാര്‍, കളിയാരാധകര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലുള്ളവര്‍ക്കും ഈ ബസ്സുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. സെന്‍ട്രല്‍ ദോഹ പോലുള്ള സുപ്രധാന പ്രദേശങ്ങളിലേക്കും സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലേക്കും കളിയുടെ ടിക്കറ്റ് കൈവശമുള്ള ആരാധകര്‍ക്കും ബസ്സില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് അല്‍ സറാ പറഞ്ഞു.

- Advertisement -
Ad image

2021ലെ അമീര്‍ കപ്പിന്റെ ഫൈനല്‍ മത്സരം നടന്ന അല്‍ തുമാമ സ്റ്റേഡിയം ഉദ്ഘാടന വേളയില്‍ ഉള്‍പ്പെടെ നിരവധി തവണ ഇലക്ട്രിക് ബസ്സുകള്‍ പരീക്ഷിച്ചിട്ടുണ്ട്. ബസ്സുകള്‍ നിര്‍മിച്ച് ഖത്തറിലേക്ക് എത്തിക്കുന്നതിനാല്‍ പല ഘട്ടങ്ങളിലായി അവ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ മുഴുവന്‍ ബസ്സുകളും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത വലിപ്പത്തിലും സീറ്റിംഗ് കപ്പാസിറ്റിയിലുമുള്ള ബസ്സുകളാണ് ലോകകപ്പില്‍ ഉപയോഗിക്കുന്നത്. എട്ട് സീറ്റുകളുള്ള മിനി ബസ്സുകള്‍ 20, 36 സീറ്റുകളുള്ള വലിയ ബസ്സുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ ആവശ്യനുസരണമാണ് ബസ്സുകള്‍ സര്‍വീസ് നടത്തുക. കോര്‍ണിഷ് സ്ട്രീറ്റില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ബി, സി റിംഗ് റോഡുകളിലും ഓടും.

താമസ സ്ഥലങ്ങളില്‍ നിന്ന് സുപ്രധാന മേഖലകളിലേക്ക് ബസുകള്‍ യാത്രക്കാരെ എത്തിക്കും. സ്റ്റേഡിയങ്ങളിലേക്ക് എക്‌സ്പ്രസ് ബസ് സര്‍വീസ് ലഭ്യമാകും.

പൊതുഗതാഗത സംവിധാനം രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നിന്ന് ആരംഭിച്ച് മധ്യഭാഗങ്ങളിലേക്കും രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലേക്കും അല്‍ വക്‌റ, അല്‍ വുഖൈര്‍ വരെയും രാജ്യത്തിന്റെ വിവിധ സുപ്രധാന മേഖലകളുമായി ബന്ധപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!