

ദോഹ: ഖത്തറില്‍ ഞായറാഴ്ച 1557 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഖത്തറിലുള്ള 1210 പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നും ഖത്തറില്‍ മടങ്ങിയെത്തിയ 347 പേര്‍ക്കുമാണ് രോഗബാധയുണ്ടായത്. ഇതോടെ നിലവില്‍ 24454 പേര്‍ക്കാണ് കോവിഡ് രോഗമുള്ളത്. കോവിഡ് രോഗം ആരംഭിച്ചതുമുതല്‍ ഇതുവരെയായി 337,638 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനകം 3351 പേരാണ് കോവിഡ് രോഗത്തില്‍ നിന്നും മുക്തരായത്. ഇതുവരെയായി 312,539 പേര് രോഗമുക്തരായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ആരും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല. ഇതുവരെയായി 645 പേരാണ് കോവിഡ് പിടിപെട്ട് മരിച്ചത്.
തീവ്രപരിചരണ വിഭാഗത്തില്‍ ഒരാളെക്കൂടി പ്രവേശിപ്പിച്ചതോടെ ഇവിടെ ചികിത്സയിലുള്ളവര്‍ 81 ആയി. കഴിഞ്ഞ 24 മണിക്കൂറിനകം 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ 230 പേരാണ് ആശുപത്രിയിലുള്ളത്.

