ആര്‍ ജെ മഡോണയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: ഹിച്ച്കോക്ക് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നവാഗതനായ ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ആര്‍ ജെ മഡോണയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. അമലേന്ദു കെ രാജ്, ഷെര്‍ഷാ ഷെരീഫ്, അനില്‍ ആന്റോ എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്. മുന്‍പ് പുറത്തിറങ്ങിയ പോസ്റ്ററുകള്‍ വ്യത്യസ്തത കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
മഡോണ എന്ന റേഡിയോ ജോക്കി തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ തീരുമാനിക്കുന്നതും എന്നാല്‍ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പില്‍ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മലയാളി പ്രേക്ഷകരെ ആസ്വാദനത്തിന്റെ വേറൊരു തലത്തില്‍ എത്തിക്കുന്ന മേക്കിങ്ങിലാണ് മിസ്റ്ററി ത്രില്ലറായ ആര്‍ ജെ മഡോണ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക.
സംവിധായകന്‍ കൂടിയായ ആനന്ദ് കൃഷ്ണരാജ് തന്നെയാണ് എഴുത്തും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. ജിജോ ജേക്കബ്, നീലിന്‍ സാന്‍ഡ്ര, ജയ് വിഷ്ണു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
അഖില്‍ സേവ്യര്‍ ഛായാഗ്രഹണവും രമേശ് കൃഷ്ണന്‍ എം കെ സംഗതവും നിര്‍വഹിക്കുന്ന സിനിമയുടെ വരികള്‍ ഹൃഷികേശ് മുണ്ടാണിയാണ് രചിച്ചിരിക്കുന്നത്. പി ശിവപ്രസാദാണ് പി ആര്‍ ഒ.

city exchange
Share This Article
Leave a Comment
error: Content is protected !!