

ബീജിംഗ്: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ചൈനീസ് പ്രസിഡന്റ് സി ചിങ്പിങുമായി ചര്‍ച്ച നടത്തി.

വ്യാപാരം, നിക്ഷേപം, കായികം എന്നിവയിലെ പരസ്പരം സഹകരണവും ഫിഫ ലോകകപ്പ് 2022 ആതിഥേയത്വവുമായി ബന്ധപ്പെട്ടും ഇരുനേതാക്കളും ചര്‍ച്ച നടത്തി.

ചൈനീസ് പുതുവത്സരത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ചൈനയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 24-ാമത് വിന്റര്‍ ഒളിംപിക്സ് ഗെയിംസിന് എല്ലാവിധ വിജയാശംസകളും അമീര്‍ നേര്‍ന്നു.

