യുക്രൈനെതിരെ റഷ്യന്‍ ആക്രമണമുണ്ടായാല്‍ നോര്‍ഡ് സ്ട്രീം 2 പൈപ്പ്‌ലൈന്‍ പദ്ധതി അവസാനിപ്പിക്കുമെന്ന് ബൈഡന്‍

Web Desk
1 Min Read

വാഷിങ്ടണ്‍: റഷ്യ യുക്രൈനെതിരെ ആക്രമണം നടത്തിയാല്‍ നോര്‍ഡ് സ്ട്രീം 2 പൈപ്പ്‌ലൈന്‍ പദ്ധതി അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സുമായി ചേര്‍ന്ന് വൈറ്റ്ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബൈഡന്റെ മുന്നറിയിപ്പ്.

city exchange

റഷ്യ വീണ്ടും ആക്രമിക്കുകയാണെങ്കില്‍, നോര്‍ഡ് സ്ട്രീം 2 പൈപ്പ്ലൈന്‍ പിന്നെ ഉണ്ടാകില്ല, തങ്ങള്‍ അതിന് ഒരു അവസാനമിടും. തങ്ങള്‍ക്കത് ചെയ്യാന്‍ പറ്റും എന്ന് ഉറപ്പുതരുന്നുവെന്നും ബൈഡന്‍ വ്യക്തമാക്കി.

ജര്‍മനിയും അമേരിക്കയും ചേര്‍ന്ന് റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ചെറുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഒരു യൂറോപ്യന്‍ ഗ്യാസ് പൈപ്പ്ലൈനാണ് നോര്‍ഡ് സ്ട്രീം 2. റഷ്യന്‍ എനര്‍ജി ഭീമനായ ഗാസ്പ്രോം ഡിസൈന്‍ ചെയ്ത വിവാദ പൈപ്പ്ലൈന്‍ ആണിത്. റഷ്യയില്‍ നിന്നും യുക്രൈന്‍ വഴി ജര്‍മനിയിലേക്കുള്ള ഗ്യാസ് ഫ്ളോ ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പൈപ്പ്ലൈന്‍ ആരംഭിച്ചത്.

- Advertisement -
Ad image

നിലവില്‍ ഒരു ലക്ഷത്തിലധികം മിലിട്ടറി ട്രൂപ്പുകള്‍ റഷ്യ യുക്രൈന്‍ അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!