കായിക ഭൂമികയായ ഖത്തറിന് പി എസ് വിയുടെ ഐക്യദാര്‍ഡ്യം

Web Desk
1 Min Read

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി കായിക ഭൂമികയും ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യവുമായ ഖത്തറിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് അംഗങ്ങള്‍ക്കായി പെനാല്‍ട്ടി ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിച്ചു. അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഗ്രൗണ്ടിലായിരുന്നു പെനാള്‍ട്ടി ഷൂട്ടൗട്ട്.

city exchange

പി എസ് വി ഖത്തറിന്റെ മുതിര്‍ന്ന അംഗം എം പി രാജീവന്‍ മത്സരം ഉദ്ഘാടനം ചെയ്തു. ആവേശകരമായ മത്സരത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്തു. വിജയികള്‍ക്ക് കമ്മിറ്റി ഭാരവാഹികള്‍ സമ്മാനം നല്‍കി. പരിപാടി വിജയിപ്പിച്ച എല്ലാ അംഗങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി പവിത്രന്‍ കോളിയാട്ട് കൃതജ്ഞത രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!