കോപയില്‍ മുത്തമിട്ട് മെസിയും അര്‍ജന്റീനയും

Web Desk
1 Min Read

മരക്കാന: എയ്ഞ്ചല്‍ ഡി മരിയാന് നന്ദി. അന്താരാഷ്ട്ര കരിയറില്‍ രാജ്യത്തിനു വേണ്ടി ഒരിക്കല്‍ പോലും കപ്പുയര്‍ത്തിയില്ലെന്ന ചീത്തപ്പേര് മെസ്സിക്ക് മാറിക്കിട്ടി. കോപ അമേരിക്ക ഫൈനലില്‍ ചിര വൈരികളായ ബ്രസീലിനെ അവരുടെ മണ്ണില്‍ മുട്ടുകുത്തിച്ച് അര്‍ജന്റീന കപ്പ് സ്വന്തമാക്കി.

city exchange

ഇതോടെ കോപയുടെ ഫൈനലില്‍ 11 തവണ ഏറ്റുമുട്ടിയപ്പോള്‍ ബ്രസീലിനെതിരെ നേടുന്ന ഒന്‍പതാമത്തെ വിജയമായി അര്‍ജന്റീനയുടേത്. അര്‍ജന്റീനയുടെ ഷെല്‍ഫിലിത് കോപ അമേരിക്കയുടെ പതിനഞ്ചാം കിരീടം. പതിനഞ്ചു കിരീടങ്ങള്‍ സ്വന്തമാക്കിയ യൂറഗ്വയോടൊപ്പം റെക്കോര്‍ഡിലെത്തി ഇതോടെ അര്‍ജന്റീന.
1993ന് ശേഷം അര്‍ജന്റീന നേടുന്ന ആദ്യ കോപ.

ഇരുപത്തിരണ്ടാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയാന്‍ നേടിയ ഗോളാണ് കോപയില്‍ അര്‍ജന്റീനക്ക് കിരിടം നല്കിയത്. റോഡ്രിഡോ ഡി പോളില്‍ നിന്നും കിട്ടിയ പാസ് എയ്ഞ്ചല്‍ ഡി മരിയാന്‍ മനോഹരമായ ഗോളാക്കിയപ്പോള്‍ മുന്നിലേക്കു നീങ്ങിയെത്തിയ ബ്രസീലിന്‍ ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ബ്രസീലിയന്‍ പ്രതിരോധ നിരയിലെ റെനന്‍ ലോഡിക്ക് സംഭവിച്ച പിഴവ് ഗോള്‍ കീപ്പര്‍ എഡേഴ്‌സന് തടയാനാവുന്നതായിരുന്നില്ല. മുന്നേറിയെത്തിയ ഡി മരിയ പന്ത് ചിപ് ചെയ്ത് വല കുലുക്കുകയായിരുന്നു.
ആദ്യ പകുതിയിലെ നഷ്ടം രണ്ടാം പകുതിയില്‍ നികത്താനുള്ള ബ്രസീലിന്റെ ശ്രമങ്ങളെല്ലാം അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് വിജയകരമായി പ്രതിരോധിക്കുച്ചതോടെ കപ്പ് അര്‍ജന്റീനക്ക് സ്വന്തമായി.

- Advertisement -
Ad image

ആദ്യം മുതല്‍ ആവേശം നിറഞ്ഞ കോപയിലെ ചില നേരങ്ങള്‍ പരുക്കന്‍ കളിക്കുള്ള വേദിയുമായി.
സെമിഫൈനലില്‍ കൊളംബിയയെ തോല്‍പ്പിച്ച ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് അര്‍ജന്റീന ഫൈനലില്‍ ഇറങ്ങിയത്. എയ്ഞ്ചല്‍ ഡി മരിയയും ആ മാറ്റത്തിലുള്‍പ്പെട്ടാണ് ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. പെറുവിനെ തോല്‍പ്പിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്.

Share This Article
Leave a Comment
error: Content is protected !!