

ദോഹ: ഫെബ്രുവരി 21ന് ഖത്തറില്‍ 416 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 359 പേര് ഖത്തറിലുള്ളവരും 57 പേര് മറ്റു രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്ത് ഖത്തറിലെത്തിയവരുമാണ്. നിലവില്‍ 5532 കോവിഡ് കേസുകളാണ് ഖത്തറിലുള്ളത്.

ഇതിനകം 354,638 പേരാണ് കോവിഡ് രോഗബാധിതരായത് അതില്‍ 348,444 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനകം 623 പേര് കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനകം ആരുടേയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 662 പേരാണ് ഖത്തറില്‍ മരിച്ചത്. 24 മണിക്കൂറിനകം ഒരാളെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 31 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനകം നാലുപേരെയാണ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. നിലവില്‍ 39 പേരാണ് ആശുപത്രിയിലുള്ളത്.

