

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി പ്രോഗ്രസീവ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ലെബനാന്‍ മുന്‍ പ്രസിഡന്റ് വാലിദ് ജംബ്ലാറ്റ് കൂടിക്കാഴ്ച നടത്തി.

ലുസൈല്‍ പാലസിലെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ വാലിദ് ജംബ്ലാറ്റിനൊപ്പം പ്രതിനിധി സംഘവുമുണ്ടായിരുന്നു.

കൂടിക്കാഴ്ചയില്‍, ലെബനനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മേഖലയിലെ സാഹചര്യങ്ങളിലെ സംഭവവികാസങ്ങളും അവലോകനം ചെയ്തു. പരസ്പര താത്പര്യമുള്ള നിരവധി വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
