വാക്‌സിനേഷന്‍ സെന്ററിലേക്ക് കാല്‍നടയായോ, ബൈക്കിലോ എത്തരുതെന്ന് അധികൃതര്‍

Web Desk
1 Min Read

ദോഹ: നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഇന്ന് തുറന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കോവിഡ് വാക്‌സിനേഷന്‍ സെന്ററിലേക്ക് കാല്‍നടയായോ, ബൈക്കിലോ എത്തരുതെന്ന് നിര്‍ദേശം. ഇങ്ങനെ വരുന്നവര്‍ക്ക് സെന്ററിലേക്ക് പ്രവേശനമുണ്ടാവില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ സെന്ററായ ഇവിടെ പ്രതിദിനം 25,000 ഡോസ് കുത്തിവെപ്പ് നല്‍കാന്‍ കഴിയും. മൂന്ന് ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ വിശാലതയില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വാക്‌സിനേഷന്‍ സെന്റര്‍ സജ്ജീകരിച്ചത്.300 വാക്‌സിനേഷന്‍ സ്‌റ്റേഷനും 700ല്‍ ഏറെ ജീവനക്കാരും ഒരേ സമയം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് കേന്ദ്രം. തങ്ങളുടെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കമ്പനികള്‍ [email protected]. എന്ന ഇ-മെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് അപ്പോയന്റ്‌മെന്റ് ഉറപ്പാക്കിയ ശേഷമേ എത്താവൂ എന്നും അധികൃതര്‍ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!