അവസാന കാഴ്ചവരെ തുടര്‍ന്ന ആത്മബന്ധം

Web Desk
1 Min Read
പി എസ് എച്ച് തങ്ങള്‍ പരപ്പനങ്ങാടി

കലാം സാഹിബും നാഥനിലേക്ക് മടങ്ങി. നിലപാടുകളും നിസ്തുല സേവനവും ആള്‍രൂപം പ്രാപിച്ചതായിരുന്നു അദ്ദേഹം.

city exchange

ഒരു കാലഘട്ടത്തിലെ ഖത്തര്‍ കെ എം സി സിയുടെയും കേരള ഇസ്‌ലാമിക് സെന്ററിന്റേയും ചാലകശക്തിയായി വര്‍ ത്തിച്ച ആര്‍ ഒ അബ്ദുല്‍ കലാം സാഹിബ് അര നൂറ്റാണ്ടുകള്‍ക്കുമുമ്പ് കെ എം സി സി ഖത്തറില്‍ രൂപംകൊള്ളുന്നതിന് ബീജ കവചം നല്‍കിയ മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത കര്‍മ്മയോഗിയായിരുന്നു. തന്റെ പ്രവര്‍ത്തന മികവുകൊണ്ടുതന്നെ ഖത്തര്‍ കെ എം സി സിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാനും നയനൈപുണ്യത്തോടെ സംഘടനയെ അരക്കിട്ടുറപ്പിക്കാനും പ്രിയപ്പെട്ട ജേഷ്ഠ സഹോദരന്‍ കലാം സാഹിബിന് കഴിഞ്ഞു.

മര്‍ഹും സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ അനുഗ്രഹാശിസുകളോടെ ഖത്തര്‍ ഇസ്‌ലാമിക് സെന്ററിന്റെ അമരത്തും പ്രിയപ്പെട്ട കലാം സാഹിബ് വിരാജിതനായി. വല്ലാത്തൊരു ആത്മബന്ധമായിരുന്നു അദ്ദേഹവുമായി ഈയുള്ളവന്. അദ്ദേഹത്തോടൊപ്പം ഖത്തര്‍ കെ എം സി സിയുടെ സംസ്ഥാന ട്രഷറര്‍ സ്ഥാനം വഹിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു. ഒരു കുടുംബ കാരണവരെ പോലെ എന്റെ വീട്ടിലെ എല്ലാ ആഘോഷങ്ങള്‍ക്കും അദ്ദേഹം പങ്കാളിയായി. ആത്മബന്ധം എന്നുപറഞ്ഞാല്‍ വല്ലാത്ത ഒരു ബന്ധം തന്നെയാണ്. ഇന്നലെ അദ്ദേഹത്തെ പോയി അവസാനമായി ഒരു നോക്കു്കാണാന്‍ എനിക്ക് കഴിഞ്ഞു.

- Advertisement -
Ad image

സന്ദര്‍ശനവേളയില്‍ സി വി ഖാലിദ് സാഹിബ്, എ കെ നാസര്‍ ഹാജി എന്നിവരും കൂടെയുണ്ടായിരുന്നു. ഒരുനോക്കു കാണാനും കലാംക്കാ എന്ന് വിളിച്ചപ്പോള്‍ ഇമവെട്ടാതെ നോക്കിയതും പഴയകാല ബന്ധങ്ങളുടെ സുകൃതം തന്നെയാണ്. തന്‍മയത്വത്തോടെ കൂടി അഭിപ്രായം പറഞ്ഞു. കെ എം സി സിക്ക് പുത്തനുണര്‍വ് പ്രിയപ്പെട്ട കലാം സാഹിബ് നല്‍കി.

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ അടക്കമുള്ള പൂര്‍വസൂരികളായ നേതാക്കളുടെ നേര്‍കാഴ്ചയിലൂടെ ലീഗ് രാഷ്ട്രീയം പഠിച്ച പ്രിയപ്പെട്ട കലാം സാഹിബും വിടപറഞ്ഞിരിക്കുന്നു.

പി എസ് എച്ച് തങ്ങള്‍ പരപ്പനങ്ങാടി
Share This Article
Leave a Comment
error: Content is protected !!