ആയുര്‍വേദ ഹോസ്പിറ്റല്‍ റോഡ് ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ 2019-20ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25.32 ലക്ഷം രൂപ അനുവദിച്ച് ഇന്റര്‍ ലോക്കിങ്ങ് ടൈല്‍ വിരിച്ച് പുനരുദ്ധരിച്ച എടത്തല പഞ്ചായത്ത് 18-ാം വാര്‍ഡിലെ ആയൂര്‍വേദ ഹോസ്പിറ്റല്‍ റോഡിന്റെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രീത കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു.

city exchange

വാര്‍ഡ് അംഗം അഫ്‌സല്‍ കുഞ്ഞുമോന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധീര്‍ മീന്ത്രക്കല്‍, ആബിദ് ഷെരീഫ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!