

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ബേണ്‍ ഔട്ട്- മാനസികാരോഗ്യ പരിപാടി തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി. ഡോണ്ട് ലൂസ് ഹോപ്പ് എന്ന പേരില്‍ നടത്തിവരുന്ന മാനസികാരോഗ്യ കാമ്പയിന്റെ ഭാഗമായാണ് തൊഴിലാളികള്‍ക്കായി സെഷന്‍ സംഘടിപ്പിച്ചത്.

അല്‍ഖോര്‍ ഗള്‍ഫാര്‍ (ജി എസ് ഐ സി ജെ വി) കമ്പനിയിലെ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച പരിപാടി ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സി ഇ ഒ ഹാരിസ് പി ടി ഉദ്ഘാടനം ചെയ്തു. ക്യൂ ഡി വി സി കമ്പനിയിലെ സി എസ് ആര്‍ ഓഡിറ്റ് ഓഫീസര്‍ അബ്ദുല്‍ ജലീല്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങളെ എങ്ങനെ തരണം ചെയ്യാം എന്ന വിഷയത്തില്‍ സംസാരിച്ചു.

തൊഴിലിടങ്ങളില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല മറിച്ച് പുതിയ ലോകം കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് തൊഴിലാളികള്‍ എന്ന് അബ്ദുല്‍ ജലീല്‍ പറഞ്ഞു.
ഐ സി ബി എഫ് പ്രതിനിധി രജനി മൂര്‍ത്തി തൊഴിലിടം എങ്ങനെ സന്തോഷകരമാക്കാമെന്ന വിഷയത്തില്‍ സംസാരിച്ചു. ഐ സി ബി എഫ് പോലുള്ള സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഇന്‍ഷുറന്‍സ് പോലുള്ള പദ്ധതികളില്‍ പങ്കാളികളാകാനുള്ള വഴികളെക്കുറിച്ചു അവര്‍ വിശദീകരിച്ചു.
എം ഇ എസ് സ്‌കൂള്‍ അധ്യാപകനായ ഹബീബ് റഹ്മാന്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറുക്കുന്നതിന് ദിനേനെ ചെയ്യേണ്ട വ്യായാമങ്ങള്‍ തൊഴിലാളികള്‍ക്കായി പരിശീലിപ്പിച്ചു. ഡെപ്യൂട്ടി സി ഇ ഒ നാസര്‍ ടി പി, സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍ ഡോ. റസീല്‍ കെ, ഗള്‍ഫാര്‍ എച്ച് ആര്‍ സൂപ്പര്‍വൈസര്‍ ദിലാവര്‍ കൂര്‍, അസം എന്നിവര്‍ സംസാരിച്ച പരിപാടിക്ക് ആശിക് ബേപ്പൂര്‍, റഫീഖ് കാരാട്, ഹാഫിസ് ഷബീര്‍, മുഹമ്മദ് ആശിഖ് എന്നിവര്‍ നേതൃത്വം നല്‍കി.

