രാമന്തളിയില്‍ സര്‍വ്വ കക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു

Web Desk
2 Min Read

പയ്യന്നൂര്‍: സംസ്ഥാന മുസ്‌ലിം ലീഗ് അധ്യക്ഷനായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ ആദര സൂചകമായി രാമന്തളി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി വടക്കുമ്പാട് സര്‍വ്വ കക്ഷി അനുശോചന യോഗവും മൗന ജാഥയും സംഘടിപ്പിച്ചു. സി എച്ച് സൗധത്തില്‍ നിന്നും ആരംഭിച്ച മൗനജാഥ തെക്കെ കൊവ്വലില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി എം ലത്തീഫ് അധ്യക്ഷത വഹിച്ചു.

city exchange

ജനറല്‍ സെക്രട്ടറി ജാഫറലി പാലക്കോട് സ്വാഗതം പറഞ്ഞു. എം വി ഗോവിന്ദന്‍ (സി പി എം), വി വി ഉണ്ണികൃഷ്ണന്‍ (കോണ്‍ഗ്രസ്സ്), പരത്തി ഗോവിന്ദന്‍ (ബി ജെ പി), യു കെ മുഹമ്മദ് കുഞ്ഞി (മുസ്‌ലിം ലീഗ്), എ ഒ പി ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

പയ്യന്നൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ കെ അഷ്‌റഫ്, മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ ഷബീര്‍, യു ഡി എഫ് ചെയര്‍മാന്‍ പി വി സുരേന്ദ്രന്‍, പി പി .മുഹമ്മദലി, ഒ എം അബ്ദുല്‍ സലാം, കോച്ചന്‍ അബ്ദുല്ല, തമീം ഹാജി, കെ പി മുഹമ്മദ് സഅദ്, കെ ടി മമ്മു, എം സി റിയാസ്, പി കെ ഫസീല്‍, കെ കെ സി അസൈനാര്‍, ഒ കെ അഷ്‌റഫ്, ഇ അബൂബക്കര്‍, പി അബ്ദുല്‍ ജബ്ബാര്‍, കെ വി അബൂബക്കര്‍, പി പി സുലൈമാന്‍ ഹാജി, കെ കെ സി അബ്ദുല്ല, കെ പി അബ്ദുല്‍ ഗഫൂര്‍, കെ കെ സമീര്‍, പി പി അബ്ദുറഹിമാന്‍, വി വി അസൈനാര്‍, കെ കെ അബ്ദുല്‍ ഗഫൂര്‍, യു എന്‍ യഹ്യ, എം അബൂബക്കര്‍, സുന്ദരന്‍, ചന്ദ്രന്‍ ചൂളക്കടവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോണങ്ങാട്ട് മൊയ്തു, കെ സി അബ്ദുല്‍ ഖാദര്‍, സി ജയരാജന്‍, കെ സി മുസ്തഫ, രാമന്തളി മുസ്‌ലിം ജമാഅത്ത് പ്രതിനിധികളായ ചിറയില്‍ അഷ്‌റഫ്, യു അബ്ദുറഹിമാന്‍, കെ എം മുഹമ്മദ് കുഞ്ഞി, ശാഖാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ശാഖാ പ്രവാസി ലീഗ് പ്രസിഡന്റ് മുണ്ടക്കാല്‍ ഇബ്രാഹിം, എസ് ടി യു ശാഖാ സെക്രട്ടറി എ കെ.റഊഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!