കേരള പ്രവാസി ലീഗ് പയ്യന്നൂർ മണ്ഡലം സാമൂഹ്യ സുരക്ഷാ പദ്ധതിയ്ക്ക് രൂപം നൽകി

Web Desk
1 Min Read

പയ്യന്നൂർ: നാട്ടിലും വിദേശത്തും ഉള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ കേരള പ്രവാസി ലീഗ് പയ്യന്നൂർ മണ്ഡലം കമ്മിറ്റി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സാമുഹ്യ സുരക്ഷ പദ്ധക്ക് രൂപം നൽകി. അതിന് വേണ്ടിയുള്ള കരട് രൂപരേഖ അവതരിപ്പിച്ചു. മുൻസിപ്പൽ ലീഗ് ഓഫീസിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡണ്ട് കക്കുളത്ത് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.

city exchange

ജനറൽ സെക്രട്ടറി ഹാജി ടി പി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ചർച്ചയിൽ അഹ്മദ് പോത്താങ്കണ്ടം, ടി പി അബ്ദുൽ അസീസ് ഹാജി, എസ് സി അശ്റഫ്, അലി കോയിപ്ര, യു അബ്ദുൽ റഹിമാൻ, ഹാജി പി പി സുലൈമാൻ, മുണ്ടക്കാൽ ഇബ്രാഹിം, കെ പി അശ്റഫ്, സി കെ അബ്ദുൽ സലാം, മഹമൂദ് ഹാജി എന്നിവർ സംസാരിച്ചു.

ഡൽഹിയിലെ ഖാഇദേ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണത്തിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ പുരസ്കാരം നേടിയ പെരുമ്പ (5ാം സ്ഥാനം), കവ്വായി (18), വടക്കുമ്പാട് -രാമന്തളി (27), പാലക്കോട് (80), തായിനേരി (90) എന്നീ ശാഖ കമ്മിറ്റികളെയും മുൻസിപ്പാലിറ്റികളിൽ രണ്ടാം സ്ഥാനത്തിന് അർഹത നേടിയ മുൻസിപ്പാലിറ്റിയെയും യോഗം അഭിനന്ദിച്ചു.

ട്രഷറർ കാട്ടൂർ ഹംസ നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!