ഖത്തറില്‍ കോവിഡ് രോഗം 130

Web Desk
1 Min Read

ദോഹ: മാര്‍ച്ച് ഒന്‍പതാം തിയ്യതി ഖത്തറില്‍ കോവിഡ് രോഗം 130 പേരില്‍ റിപ്പോര്‍ട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയംഅറിയിച്ചു. ഇതില്‍ 121 പേര്‍ ഖത്തറിലുള്ളവരും ഒന്‍പത് പേര്‍ വിദേശങ്ങളില്‍ നിന്നും യാത്രെ ചെയ്ത് എത്തിയവരുമാണ്.

city exchange

കഴിഞ്ഞ 24 മണിക്കൂറിനകം 296 പേരാണ് കോവിഡ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനകം ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു 82 വയസ്സുകരനാണ് മരിച്ചത്. ഇതോടെ ഖത്തറില്‍ മരിച്ചവരുടെ എണ്ണം 672 ആയി.

കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനകം ആരേയും പ്രവേശിപ്പിച്ചില്ലെങ്കില്‍ ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു. ഇതോടെ തീവ്രപരിചരണ വിഭാഗത്തില്‍ പത്തുപേരും ആശുപത്രിയില്‍ 28 പേരുമാണ് ചികിത്സയിലുള്ളത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!