ഗ്ലൂക്കോമ പോലുള്ള അസുഖങ്ങള്‍ ശ്രദ്ധിക്കണം

Web Desk
1 Min Read

ആലുവ: ഗ്ലൂക്കോമ പോലെയുള്ള അസുഖങ്ങള്‍ സമയാസമയങ്ങളില്‍ ചികിത്സ നടത്തേണമെന്ന് ആലുവ എ എസ് പി കെ ലാല്‍ജി പറഞ്ഞു. സതേണ്‍ റെയില്‍വേ ആലുവയും കോറയും ചേര്‍ന്ന് നടത്തിയ ഡോ. ടോണി ഫെര്‍ണാണ്ടസ് ഹോസ്പിറ്റലിന്റെ ഗ്ലൂക്കോമ വാരാചരണത്തിന്റെ ഉദ്ഘാടനം ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

city exchange

കോറ സ്ഥാപക ചെയര്മാന്‍ പദ്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. ഗ്ലൂക്കോമ സ്‌പെഷ്യലിസ്റ്റ്് ഡോ. ലിറ്റാ ജോര്‍ജ് ഗ്ലൂക്കോമ രോഗത്തിന്റെ വിവിധ പ്രശ്നങ്ങളെ കുറിച്ച് ബോധവത്കരണം നടത്തി. ടോണിസ് ഹോസ്പിറ്റലിലെ ജീവനക്കാരുടെ ദൃശ്യാവിഷ്‌കരണവും അരങ്ങേറി.

കോറ പ്രസിഡന്റ് പി എ ഹംസക്കോയ, സെക്രട്ടറി കെ ജയപ്രകാശ്, സ്റ്റേഷന്‍ മാനേജര്‍ സുനില്‍ കുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ അരുണ്‍ വിജയ്, ഡയബറ്റിക് പരിശോധകന്‍ ലിബിന്‍ ചാറ്റര്‍ജി, ജോബി ജോസഫ് മുണ്ടാടാന്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!