

കോഴിക്കോട്: സഫയര്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ ഒരു വര്‍ഷം നീളുന്ന ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. Eയിരങ്ങള്‍ അണിനിരന്ന വര്‍ണാഭമായ ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ഥികളുടെ സര്‍ഗ്ഗ ശേഷി രാജ്യത്തിന്റെ ഉയര്‍ച്ചക്ക് വിനിയോഗിക്കണമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. കലാപരമായ കഴിവുകളെകൂടി കണ്ടെത്താന്‍ വിദ്യാഭ്യാസത്തിന് കഴിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗഹാര്‍ദ്ദമാണ് നമ്മുടെ നാടിന്റെ കരുത്ത്. ഇത് തകര്‍ക്കപ്പെടാന്‍ പാടില്ല. ഇക്കാര്യത്തില്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. ശ്രീധരന്‍പിള്ള പറഞ്ഞു.

കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഉദ്ഘാടന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ നിസാര്‍ ഒളവണ്ണ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചര്‍ കുട്ടികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. ബാബു പാറശ്ശേരി, എം സി മായിന്‍ഹാജി, എ ഷിയാലി, പവിത്രന്‍ പനിക്കല്‍, പി ടി എ പ്രസിഡന്റ് മുല്ലവീട്ടില്‍ ബീരാന്‍ കോയ, എം കുഞ്ഞാലന്‍ കുട്ടി, പി പി ഉമര്‍ ഫാറൂഖ്, മുഹമ്മദ് സാലിഹ്, ഫൈസല്‍ പിലാച്ചേരി, പ്രിന്‍സിപ്പല്‍ പി സിന്ധു, സ്‌കൂള്‍ ലീഡര്‍ അനുറാസ് പ്രസംഗിച്ചു.
ഒരു വര്‍ഷം നീളുന്ന വാര്‍ഷികാഘോഷ പരിപാടികളില്‍ വിവിധ ജീവകാരുണ്യ പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ‘സ്‌നേഹപൂര്‍വ്വം, കൈത്താങ്ങ്’ പദ്ധതിക്ക് കഴിഞ്ഞമാസം തുടക്കമായിരുന്നു.
വിവിധ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ഒരു വര്‍ഷം നീളുന്നതാണ് പദ്ധതി. നിര്‍ധനര്‍ക്കുള്ള സാമ്പത്തിക സഹായം, ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചുള്ള ഭക്ഷണ കിറ്റ് വിതരണം, മരുന്ന് വിതരണം, പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്കുള്ള വിദ്യാഭ്യാസ ധന സഹായം എന്നിവ ഇതിന്റെ ഭാഗമായി നടക്കും.

