ഗ്രീന്‍ വാലി റോഡ് അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

ആലുവ: ആലുവ നഗരസഭ പതിമൂന്നാം വാര്‍ഡില്‍ ചെമ്പകശ്ശേരി കവലയില്‍ വേലക്കോട്ട് ഗ്രീന്‍വാലി റോഡിന്റെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വഹിച്ചു. എം എല്‍ എയുടെ വികസന ഫണ്ടില്‍നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചത്.

city exchange

വാര്‍ഡ് കൗണ്‍സിലറും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ലത്തീഫ് പുഴിത്തറ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫാസില്‍ ഹുസൈന്‍, മുന്‍ കൗണ്‍സിലര്‍ ലളിത ഗണേശന്‍, ആനന്ദ് ജോര്‍ജ്, മുഹമ്മദ് റസ്‌വി, അബ്ദുല്‍ ഗഫൂര്‍, പാലക്കാട്ടില്‍ ഷംസുനിസ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!