

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബീഹാര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി. മഹ്മൂദ് അന്‍സാരി (47) ആണ് അബൂ നഹ്ലയിലെ താമസസ്ഥലത്ത് മരിച്ചത്.

അല്‍- മസാക്കന്‍ കോണ്‍ട്രാക്ട് കമ്പനിയില്‍ ടൈല്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. നടപടികളെല്ലാം പൂര്‍ത്തിയായി. മൃതദേഹം നാളെ പറ്റ്‌ന എയര്‍പോര്‍ട്ടിലേക്ക് അയക്കുമെന്ന് കമ്പനി അധികൃതരും ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തകരും അറിയിച്ചു.
