പെട്രോളും ഡീസലും ഗ്യാസും പതിവ് വില വര്‍ധന തുടങ്ങി

Web Desk
1 Min Read

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ഗ്യാസിനും വില വര്‍ധിപ്പിച്ച് സാധാരണക്കാരുടെ മുതുകത്തേക്ക് പതിവ് ഇടി നല്കി കേന്ദ്ര സര്‍ക്കാര്‍.

city exchange

പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയും കൂട്ടിയതിന് പിന്നാലെയാണ് ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഗ്യാസിന് കൊച്ചിയില്‍ വില 956 രൂപയായി.

അഞ്ചു കിലോയുടെ സിലിണ്ടറിന്റെ വിലയിലും വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. പതിമൂന്ന് രൂപ അഞ്ച് കിലോയ്ക്ക് വര്‍ധിപ്പിച്ചതോടെ ഇപ്പോഴത്തെ വില 352 രൂപയായി.

- Advertisement -
Ad image

നേരത്തെ വാണിജ്യ സിലണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. വില കൂട്ടിയതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി ഉയര്‍ന്നിരുന്നു.

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്വിച്ചിട്ടതുപോലെ നിന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് 137 ദിവസത്തിന് ശേഷമാണ് പുനഃസ്ഥാപിച്ചത്. റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഴ്ചകള്‍ക്കു മുമ്പേ ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറിലധികമായെങ്കിലും തെരഞ്ഞടുപ്പായതിനാല്‍ വില കൂട്ടാന്‍ കേന്ദ്രം മെനക്കെട്ടിരുന്നില്ല.

Share This Article
Leave a Comment
error: Content is protected !!