

ദോഹ: റമദാനില്‍ നൂറു കണക്കിന് സാധനങ്ങളുടെ വിലക്കുറവ് വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. ഖത്തറിലെ വന്‍കിട വില്‍പ്പന കേന്ദ്രങ്ങളുടെ സഹകരണത്തോടെ എണ്ണൂറിലേറെ സാധനങ്ങളുടെ വിലയാണ് മാര്‍ച്ച് 23 ബുധനാഴ്ച മുതല്‍ വിശുദ്ധ മാസമായ റമദാനിലുടനീളം കുറക്കുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

തേന്‍, ധാന്യമാവും മറ്റുത്പന്നങ്ങളും, ഭക്ഷ്യധാന്യങ്ങള്‍, ചോളം, യോഗര്‍ട്ടും പാലുത്പന്നങ്ങളും, പാല്‍പ്പൊടിയും പാല്‍ക്കട്ടിയും, ചീസ്, ജ്യൂസ്, പഞ്ചസാര, കാപ്പിയും ഉത്പന്നങ്ങളും, ഈത്തപ്പഴം, കുപ്പിവെള്ളം, അലുമിനിയം ഫോയില്‍, പേപ്പര്‍ നാപ്കിന്‍, വാഷിംഗ് പൗഡര്‍, ട്രാഷ് ബാഗ്, പാസ്റ്ററികളും പാസ്റ്റയും, പയര്‍ വര്‍ഗ്ഗങ്ങള്‍, അരി, ഫ്രോസണ്‍ പച്ചക്കറികള്‍, വളര്‍ത്തു പക്ഷികളും അഴയുടെ ഉത്പന്നങ്ങളും, മുട്ട, ഇറച്ചി ഉത്പന്നങ്ങള്‍, ടൊമാറ്റോ പേസ്റ്റ്, ചായ, നെയ്യ്, യീസ്റ്റ്, ഉപ്പ്, വ്യക്തിഗത ശുചിത്വ വസ്തുക്കള്‍, ഗാര്‍ഹിക ശുചിത്വ സ്തുക്കള്‍, പാചക എണ്ണകള്‍ തുടങ്ങിയവയ്ക്കാണ് വിലക്കുറവ് ലഭ്യമാവുക.
