

പാലക്കാട്: ഇസ്ലാമിന്റെ സമഗ്ര പ്രയോഗമായ കര്‍മ്മശാസ്ത്ര വിധികള്ക്കനുസരിച്ചായിരിക്കണം ഇസ്ലാമിക നിയമങ്ങളെ വ്യാഖ്യാനിക്കേണ്ടതെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി പറഞ്ഞു. ഇസ്ലാമിക് തിയോളജി വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ത്രിദിന കോണ്‍ഫറന്‍സായ സെന്‍സോറിയത്തില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക നിയമങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ കോടതികള്‍ക്ക് പോലും തെറ്റ് സംഭവിക്കുന്നത് ഖുര്‍ആനിനെ നേരിട്ട് വിശദീകരിക്കുന്നതു കൊണ്ടാണ്. ഇസ്ലാമിക നിയമങ്ങളെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവലംബമാക്കേണ്ടത് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളെയായിരിക്കണം. കര്‍മ്മശാസ്ത്രത്തെ തള്ളി കളഞ്ഞ മതയുക്തിവാദികളാണ് ഇസ്ലാമിക നിയമങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിന് പ്രധാനമായും അവസരമൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സെന്‍ സോറിയത്തിന്റെ രണ്ടാം ദിനം
വിവാഹം, കുടുംബം, ജന്‍ഡര്‍, മുത്ത്വലാഖ്, ജാതീയത, ജിഹാദ്, സകാത്ത്, ഹിജാബ്, ഇസ്ലാമിക് ഇക്കോണമി, സോഷ്യല്‍ ആക്ടിവിസം തുടങ്ങിയ വിഷയങ്ങളില്‍ പഠനവും ചര്‍ച്ചകളും നടന്നു.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബശീര്‍ ഫൈസി വെണ്ണക്കോട്, അശ്റഫ് അഹ്സനി കുറ്റിക്കാട്ടൂര്‍, അബ്ദു റശീദ് സഖാഫി ഏലംകുളം, ജമാലുദ്ദീന്‍ അഹ്സനി മഞ്ഞപ്പറ്റ, ഡോ: അബൂബക്കര്‍, മുഹ്യിദ്ദീന് ബുഖാരി, ഡോ. സിദ്ദീഖ് സിദ്ദീഖി, ഡോ. നിസാര്‍ പൊന്നാനി, ഉബൈദുല്ല ഇര്‍ഫാനി, ഇസ്മാഈല്‍ ബാഖവി കോട്ടക്കല്‍, അബ്ദുല്‍ വാസിഅ് ബാഖവി കുറ്റിപ്പുറം, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടക്കല്‍, സി എം ശഫീഖ് നൂറാനി, കെ കെ ഹുസൈന് ബാഖവി, ഇബ്റാഹിം ബാഖവി മേല്‍മുറി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.

