
കാക്കനാട്: ടാള്‍റോപ്പും മാറ്റിനിയും സ്‌പോണ്‍സര്‍ ചെയ്ത് കേരള കോറിയോഗ്രാഫര്‍സ് സംഘടിപ്പിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് മൂന്നാം സീസണിലെ ആദ്യ മത്സരം മാര്‍ച്ച് 26ന് നടന്നു. കേരള കൊറിയോഗ്രാഫേഴ്സും ഐയാമീസും തമ്മില്‍ ആയിരുന്നു ആദ്യ മത്സരം. കേരള കൊറിയോഗ്രാഫേഴ്സ് മത്സരത്തില്‍ വിജയിച്ചു.


മാര്‍ച്ച് 26 മുതല്‍ 31 വരെ കാക്കനാട് രാജഗിരി കോളേജ് ഗ്രൗണ്ടില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉത്ഘാടനം ചലച്ചിത്ര സംവിധായകരും താരങ്ങളുമായ മധുപാലും മേജര്‍ രവിയും ചേര്‍ന്ന് നിര്‍വഹിച്ചു. നിര്‍മ്മാതാക്കളായ ഡോ. എന്‍ എം ബാദുഷ, ഷിനോയ് മാത്യൂ, ടാല്‍റോപിന്റെ സഹസ്ഥാപകരായ സി ഇ ഒ സഫീര്‍ നജ്മുദ്ധീന്‍, സി ഒ ഒ ഷമീര്‍ മുഹമ്മദ്, ടാല്‍ റോപ് ഡയറക്ടര്‍ ജോണ്‍സ് ജോസഫ്, ആഡ് ഫിലിംമേക്കര്‍ ഷമീര്‍ നാസര്‍, ചലച്ചിത്ര താരം ബാലു വര്‍ഗീസ്, സംവിധായകരായ ടോം ഇമ്മട്ടി, സാജിദ് യഹിയ, സജി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
