കുടുംബ വഴക്കിനിടയില്‍ ഭര്‍തൃ മാതാവ് മരിച്ചു; പുത്ര ഭാര്യ പൊലീസ് കസ്റ്റഡിയില്‍

Web Desk
0 Min Read

അബൂദാബി: പുത്ര ഭാര്യയുമായുണ്ടായ കുടുംബ വഴക്കില്‍ ഭര്‍തൃ മാതാവ് ഭിത്തിയില്‍ തലയിടിച്ച് വീണ് മരിച്ചു. പുത്ര ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

city exchange

അബൂദാബി ഗയാത്തിയില്‍ നടന്ന സംഭവത്തില്‍ ആലുവ കുറ്റിക്കാട്ടുകര റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. മകന്‍ സഞ്ജു മുഹമ്മദിന്റെ ഭാര്യ ഷജനയെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി മാസത്തിലാണ് സഞജു ഷജനയെ വിവാഹം ചെയ്തത്. ഗയാത്തി അല്‍ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സഞ്ജു ഭാര്യയേയും ഉമ്മയേയും അബൂദാബിയിലേക്ക് കൊണ്ടുവരികയായിരുന്നു.

വാക്കു തര്‍ക്കത്തിനിടയില്‍ റൂബിയെ ഷജന പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് ഭിത്തിയില്‍ തലയിടിച്ചു വീണ് മരിക്കുകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!