മലയാളി കുഴഞ്ഞുവീണു മരിച്ചു

Web Desk
0 Min Read

ദോഹ: കൊല്ലം സ്വദേശി കുഴഞ്ഞു വീണു മരിച്ചു. ചവറ കൊട്ടുകാട് ശംസുദ്ദീന്റെ മകന്‍ പാറപ്പു കിഴക്കതയില്‍ സാല്‍മിയ മന്‍സില്‍ അബ്ദുല്‍ സലാം (47) ആണ് മരിച്ചത്. താമസിച്ച മുറിയില്‍ കുഴഞ്ഞുവീണ സലാമിനെ ഉടന്‍ ഹമദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ദോഹയില്‍ ഹൗസ് ഡ്രൈവറായി ജോലിയെടുക്കുകയാണ് അദ്ദേഹം.
ഭാര്യ: ഷൈനി. മക്കള്‍: സാല്‍മിയ സലാം, സഫ്‌വാന്‍.
ഭാര്യയുടെ സഹോദരന്‍ ഷാനു യൂസുഫ് ഖത്തറിലുണ്ട്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!