പ്രമുഖരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ഇസ്രാഈല്‍ കമ്പനി ‘തൂക്കിവെറ്റെന്ന്’ മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ട്

Web Desk
1 Min Read

ന്യൂയോര്‍ക്ക്: നിരവധി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ ഇസ്രാഈല്‍ കമ്പനി വിവിധ സര്‍ക്കാരുകള്‍ക്ക് അവ വില്‍പ്പന നടത്തിയതായി മൈക്രോസോഫ്റ്റിന്റെ റിപ്പോര്‍ട്ട്. രാഷ്ട്രീയക്കാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എംബസി ജീവനക്കാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളാണ് ഇസ്രാഈലിലെ തെല്‍അവീവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍ഡിരു എന്ന കമ്പനി വില്‍പ്പന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
കാന്‍ഡിരുവിന്റെ സ്പൈവെയര്‍ ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധിപ്പിച്ച 750ലേറെ സൈറ്റുകള്‍ മൈക്രോസോഫ്റ്റ് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്റര്‍നെറ്റ് സ്‌കാനിംഗ് ഉപയോഗിച്ചാണ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് മൈക്രോസോഫ്റ്റിന്റെ റിപ്പോര്‍ട്ടിലുള്ളത്.
ആംനസ്റ്റി ഇന്റര്‍നാഷണല്‍, ബ്ലാക്ക് ലൈവ്സ് മാറ്റര്‍, മാധ്യമ കമ്പനികള്‍ എന്നിവയുടെ പേരിലുള്ള അഭിഭാഷക സംഘടനകളുടെ നിരവധി ഡൊമെയ്‌നുകള്‍ തങ്ങള്‍ കണ്ടെത്തിയതായി മൈക്രോസോഫ്റ്റ് പറഞ്ഞു.
ഐഫോണുകള്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍, പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ തുടങ്ങിയവരില്‍ നിന്ന് കാന്‍ഡിരുവിന് വിവരങ്ങല്‍ ശേഖരിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
പത്ത് രാജ്യങ്ങളിലെ നൂറോളം പ്രമുഖരുടെ വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്. ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ സിറ്റിസണ്‍ ലാബിലെ ഗവേഷകരും ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധ ഹാക്കിംഗും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നിരീക്ഷിക്കുന്നവരാണ് സിറ്റിസണ്‍ ലാബ്.
ആമസോണ്‍ തടാകത്തില്‍ നിന്നും ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പെറു തുടങ്ങിയ രാജ്യങ്ങളില്‍ കാണപ്പെടുന്ന പരാന്നഭോജികളായ ശുദ്ധജല കാറ്റ്ഫിഷിന്റെ പേരാണ് കാന്‍ഡിറു എന്നത്.
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടന്ന സോളാര്‍ വിന്റ് സൈബര്‍ ആക്രമണത്തിനു പിന്നില്‍ ചൈനയില്‍ നിന്നുള്ള ഒരു കൂട്ടം ഹാക്കര്‍മാരാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സോളാര്‍ വിന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൈക്രോസോഫ്റ്റ് പരിഹരിച്ചിരുന്നു.
സോളാര്‍ വിന്റിന് പിന്നില്‍ ചൈനയിലെ ഹാക്കര്‍മാരാണെന്ന് മൈക്രോസോഫ്റ്റ് ത്രെറ്റ് ഇന്റലിജന്‍സ് സെന്റര്‍ സംഘമാണ് കണ്ടെത്തിയത്. ഡെവ് 0322 എന്ന പേരിലുള്ളവരാണ് ഈ ഹാക്കര്‍മാര്‍.

city exchange
Share This Article
Leave a Comment
error: Content is protected !!