കുവൈത്തിന് പിന്നാലെ ഖത്തറിലും വിജയ് ചിത്രം ബീസ്റ്റിന് വിലക്ക്

Web Desk
1 Min Read

ദോഹ: കുവൈത്തിന് പിന്നാലെ ഖത്തറിലും തമിഴ് ചിത്രം ബീസ്റ്റിന് വിലക്കേര്‍പ്പെടുത്തി. വിജയ് നായകനായ ബീസ്റ്റില്‍ മുസ്‌ലിംകളെ ഭീകരരാക്കി ചിത്രീകരിക്കുകയും പാകിസ്താനെതിരെ പരാമര്‍ശങ്ങളുമുള്ളതാണ് വിലക്കാന്‍ കാരണം.

city exchange

ബീസ്റ്റിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിലക്ക്. കുവൈത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയത്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’, വിഷ്ണു വിശാലിന്റെ ‘എഫ് ഐ ആര്‍’ തുടങ്ങിയ ചിത്രങ്ങളും കുവൈത്തില്‍ നിരോധിച്ചിരുന്നു.
ബീസ്റ്റിന്റെ നിരോധനം വിദേശ കളക്ഷനെ ബാധിച്ചേക്കും.
നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്തത്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ഏപ്രില്‍ 14 നാണ് ബീസ്റ്റിന്റെ റിലീസ്.
ഏപ്രില്‍ രണ്ടിന് ചിത്രത്തിന്റെ ട്രെയ്ലറും പുറത്ത് വന്നിരുന്നു. തീവ്രവാദികള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായകനെയാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!