

കൊച്ചി: വി പി എസ് ലേക്ഷോറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെഡ് ആന്‍ഡ് നെക്ക് സയന്‍സസ്, കോക്കേഴ്സ് ക്ലബും അസോസിയേഷന്‍ ഓഫ് ഓട്ടോലാറിംഗോളജിസ്റ്റ് ഓഫ് ഇന്ത്യയുമായും ചേര്‍ന്ന് ആരോഗ്യ രംഗത്തെ പ്രൊഫഷണലുകള്‍ക്കായി ബയോസ്റ്റാറ്റിസ്റ്റിക് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. രണ്ടാം തവണയാണ് ഇത്തരത്തില്‍ വി പി എസ് ലേക്ഷോര്‍ ഡാറ്റ അനാലിസിസുമായി ബന്ധപ്പെട്ട വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്. കോഴ്‌സിലൂടെ മെഡിക്കല്‍ ഡാറ്റ വിശകലനം സംബന്ധിച്ച് അറിവും ധാരണയും വര്‍ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. നിരവധി മെഡിക്കല്‍ പ്രൊഫഷണലുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

ശാസ്ത്രീയ ഡാറ്റയും പ്രസിദ്ധീകരണങ്ങളും വിശകലനം ചെയ്യുന്നതിനൊപ്പം അവ കൃത്യമായി വ്യാഖ്യാനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമുള്ള പരിശീലനത്തിന് പുറമെ പ്രഭാഷണങ്ങളും സംവാദവും ഉണ്ടായിരുന്നു. ഡാറ്റ വിശകലനം, കേസ് സ്റ്റഡീസ്, ക്രിട്ടിക്കല്‍ ജേണല്‍ റീഡിംഗ്, മള്‍ട്ടിസെന്റര്‍ റിസര്‍ച്ച് സ്റ്റഡീസ്, ഡാറ്റ തിരഞ്ഞെടുപ്പ്, ടെസ്റ്റുകള്‍ എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസുകള്‍. ഡാറ്റ ഇന്‍പുട്ട്, സ്റ്റാറ്റിസ്റ്റിക്കല്‍ സോഫ്റ്റ്വെയറുകളായ എസ് പി എസ് എസ്, സ്റ്റാറ്റ, എസ് എ എസ്, എക്‌സല്‍, ഗൂഗിള്‍ ഷീറ്റ്‌സ് എന്നിവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതും കോഴ്‌സിന്റെ ഭാഗമായിരുന്നു.

‘ഇന്ത്യയില്‍ ക്യാന്‍സര്‍ പോലെയുള്ള ഗുരുതര രോഗങ്ങളില്‍ പ്രാദേശികമായി ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട്. എല്ലാ മേഖലയിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ അസുഃഖ സംബന്ധമായ ഡാറ്റ കൃത്യമായി രേഖപ്പെടുത്തേണ്ടത് ഇതിനാല്‍ അത്യാവശ്യമാണ്. അസുഃഖത്തെ കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവിനും വിഭവ വിനയോഗത്തിനും ഇത് ഉപകരിക്കും,’ വി പി എസ് ലേക്ഷോറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെഡ് ആന്റ് നെക്ക് സയന്‍സസ് ഡയറക്ടര്‍ ഡോ. ഷോണ്‍ ടി ജോസഫ് പറഞ്ഞു.
പ്രൊഫ. നരേന്ദ്രനാഥന്‍ എം, ഡോ. എച്ച് രമേഷ്, ഡോ. എബ്രഹാം കോശി, ഡോ. ടി എം ജേക്കബ്, ഡോ. രഘു പടിഞ്ഞാട്ട് എന്നിവര്‍ക്ക് പുറമെ ആരോഗ്യ, സ്റ്റാറ്റിസ്റ്റിക്‌സ് രംഗത്തെ പ്രഗത്ഭരും ക്ലാസ്സുകള്‍കള്‍ നയിച്ചു. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കി.

