

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബിയാക്ക് മേഖലയില്‍ ഞായറാഴ്ച ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പ മാപിനിയില്‍ 5.6 ആണ് രേഖപ്പെടുത്തിയതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സെസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.

ഭൂമിക്കടിയില്‍ അഞ്ച് കിലോമീറ്റര്‍ താഴെ നിന്നാണ് കുലുക്കമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
