

ദുബൈ: വൈജ്ഞാനിക വിപ്ലവത്തിന്റെ നാല്പത്തഞ്ചാണ്ടുകള് പിന്നിടുന്ന ജാമിഅ മര്‍കസ് സ്ഥാപകദിനം സമുചിതമായി ആചരിക്കാന്‍ മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ പദ്ധതി തയ്യാറാക്കി. ഉന്നതമായ പൈതൃകത്തിലും സാമൂഹികനന്മയില്‍ അധിസ്ഥിതമായി സമഗ്രമായ ആധുനിക വിദ്യാഭ്യാസമാണ് ജാമിഅ മര്‍കസിന്റെ എല്ലാ സ്ഥാപനങ്ങളിലെയും പ്രത്യേകത. പരക്കെ അംഗീകരിക്കപ്പെട്ട ഈ മാതൃകയും ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന് മര്‍കസ് നല്കുന്ന വലിയ സംഭാവനയും ആഗോള സമൂഹത്തിന് കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് ഉതകുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്ലോബല്‍ കൗണ്‍സില്‍ നേതൃത്വം നല്‍കും.

മര്‍കസ് ദിനാചരണവുമായി ബന്ധപ്പെട്ട പദ്ധതികളും പ്രചാരണങ്ങളും ക്രമീകരിക്കുന്ന ചാപ്റ്റര്‍തല തജ്ഹീസ്, മര്‍കസ് മുന്നേറ്റം വ്യക്തമാക്കുന്ന പ്രമുഖരുടെ സന്ദേശങ്ങള്‍, മീഡിയ കാര്‍ഡുകള്‍, വിഭവ സമാഹരണം, ഗുരുസന്നിധി, ഗ്ലോബല്‍ എഡ്യൂ സമ്മിറ്റ്, സ്നേഹവിരുന്ന് തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും.
