

അബൂദാബി: വൈദഗ്ധ്യമുള്ള ജീവനക്കാര്, നിക്ഷേപകര്, സ്വയം തൊഴില് ചെയ്യുന്ന വ്യക്തികള്, കുടുംബാംഗങ്ങള് എന്നിവര്ക്ക് പുതിയതരം റസിഡന്സ് പെര്മിറ്റുകള് വാഗ്ദാനം ചെയ്യുന്ന താമസ വിസകള്ക്കും എന്ട്രി പെര്മിറ്റുകള്ക്കുമായി യു എ ഇ പുതിയ സംവിധാനം പ്രഖ്യാപിച്ചു. പുതിയ മാര്ഗ്ഗനിര്ദ്ദേശങ്ങള് പ്രകാരം യു എ ഇയിലെ താമസ്ക്കാര്ക്ക് ഇനി കുടുംബാംഗങ്ങള്ക്ക് വിസ നല്കാന് സാധിക്കും.

യു എ ഇ മീഡിയ ഓഫിസ് പറയുന്നത് അനുസരിച്ച് താമസക്കാര്ക്ക് ഇപ്പോള് അവരുടെ ഇണകളേയും 25 വയസ്സു വരെ കുട്ടികളേയും സ്പോണ്സര് ചെയ്യാം. അവിവാഹിതരായ പെണ്മക്കളുടെ കാര്യത്തില് മാതാപിതാക്കള്ക്ക് അവരുടെ പ്രായം പരിഗണിക്കാതെ വിസ സ്പോണ്സര് ചെയ്യാന് സാധിക്കും.

ഗ്രീന് റെസിഡന്സി ഉടമകള്ക്ക് ഇപ്പോള് ഫസ്റ്റ് ഡിഗ്രി ബന്ധുക്കളെ സ്പോണ്സര് ചെയ്യാന് കഴിയും.
കുടുംബാംഗങ്ങളുടെ താമസ കാലാവധി അവരുടെ സ്പോണ്സറുടെ താമസ ദൈര്ഘ്യത്തിന് തുല്യമായിരിക്കും. എന്നാല് നിര്ദ്ദിഷ്ട മാനുഷിക പരിഗണന ആവശ്യമുള്ള കേസുകളില് റസിഡന്സ് പെര്മിറ്റുകള് അനുവദിക്കും.
യു എ ഇ ഫെഡറല് ഗവണ്മെന്റ് മെമ്മോ അനുസരിച്ച് യു എ ഇ പൗരത്വമുള്ള ഭര്ത്താവ് രാജ്യത്ത് മരണപ്പെടുകയും ഒന്നോ അതിലധികമോ കുട്ടികളോ ഉള്ള സ്ത്രീ താമസാനുമതിക്ക് റസിഡന്സ് പെര്മിറ്റിന് അര്ഹതയുണ്ട്.
വിദേശ പാസ്പോര്ട്ട് കൈവശമുള്ള യു എ ഇ പൗരന്റെ മാതാപിതാക്കളോ മക്കളോ വിദേശ പാസ്പോര്ട്ടുള്ള ജി സി സി പൗരന്മാരുടെ ഭാര്യമാരും കുട്ടികളും ഈ വിഭാഗത്തില് ഉള്പ്പെടുന്നു.
ഫ്രീലാന്സര്മാര്ക്കും സ്വയം തൊഴില് ചെയ്യുന്നവര്ക്കും വിദഗ്ധരായ ജീവനക്കാര്ക്കുമുള്ള ഗ്രീന് റസിഡെന്സ് വിസയുള്ളവര്ക്ക് ഓരോ അഞ്ചു വര്ഷത്തിലും തൊഴിലുടമയുടേയും സ്പോണ്സറുടെയോ ആവശ്യമില്ലാതെ റെസിഡന്സ് പുതുക്കാവുന്നതാണ്. കൂടാതെ സ്റ്റാന്റേര്ഡ് എംപ്ലോയ്മെന്റ് റെസിഡന്സി പെര്മിറ്റുകള് ഓരോ രണ്ട് വര്ഷത്തിലും പുതുക്കേണ്ടതുണ്ട്.
യു എ ഇ വിദ്യാഭ്യാസ സ്ഥാപനങ്ങളില് എന്റോള് ചെയ്ത വിദ്യാര്ഥികള്ക്ക് അവരുടെ വിസ രണ്ടു വര്ഷത്തേക്ക് ലഭ്യമാകും.

