

മദീന: വാഹനം ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഹൃദയാഘാതം വന്ന കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. മദീന ഒ ഐ സി സി അസീസിയ യൂണിറ്റ് വൈസ് പ്രസിഡന്റ് സുനീര്‍ വട്ടത്തില്‍ (41) ആണ് മരിച്ചത്.

വാഹനം ഓടിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുനീര്‍ മരിക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷമായി മദീനയിലുള്ള സുനീര്‍ ഹൗസ് ഡ്രൈവറായിരുന്നു.

ഭാര്യ: ഫൗസിയ. മക്കള്‍: അക്‌സര്‍ഷാ, ആദില്‍ഷാ. പിതാവ്: അഹമ്മദ് കുഞ്ഞ്. മാതാവ്: റൂഹലത്ത് ബീവി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ജന്നത്തുല്‍ ബഖിയയില്‍ ഖബറടക്കി.

