ടാറ്റാ എയര്‍ ഇന്ത്യ ബോര്‍ഡില്‍ വന്‍ മാറ്റങ്ങള്‍

Web Desk
1 Min Read

മുംബൈ: എയര്‍ ഇന്ത്യ ബോര്‍ഡ് പുനഃക്രമീകരിച്ചതായി ടാറ്റ അറിയിച്ചു. ഉയര്‍ന്ന മാനേജ്മെന്റ് സ്ഥാനങ്ങളിലേക്ക് പുതിയ നിയമനങ്ങള്‍ നടത്തുകയും ബോര്‍ഡ് സ്ഥാനങ്ങള്‍ വഹിച്ചിരുന്ന മുതിര്‍ന്ന എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ അതില്‍ നിന്നും രാജിവെച്ച് മാനേജ്മെന്റ് റോളുകള്‍ കൈകാര്യം ചെയ്യുന്നതിലേക്കെത്തുകയും ചെയ്തു.
പുതിയ സി ഇ ഒയെ നിയമിക്കുന്നതുവരെ ടാറ്റാ സണ്‍സിന്റേയും എയര്‍ ഇന്ത്യയുടേയും ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനാണ് ചുമതല. മാനേജ്മെന്റ് ടീം അദ്ദേഹത്തിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് എയര്‍ലൈന്‍ ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.

city exchange

ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായി നിയമിതനായ എയര്‍ ഇന്ത്യയുടെ ഫിനാന്‍സ് ഡയറക്ടര്‍ വിനോദ് ഹെജ്മാദി, കൊമേഴ്സ്യല്‍ ആന്റ് ടെക്നോളജി സി ഇ ഒ ഉപദേശകയായ കൊമേഴ്സ്യല്‍ ഡയറക്ടര്‍ മീനാക്ഷി മാലിക്, എച്ച് ആര്‍ സി ഇ ഒയുടെ ഉപദേശകയായ ഡയറക്ടര്‍ എച്ച് ആര്‍ അമൃത ശരണ്‍, ചീഫ് ഓപ്പറേഷന്‍സായി ചുമതലയേറ്റ ഓപറേഷന്‍സ് ഡയറക്ടറായിരുന്ന ആര്‍ എസ് സന്ധു എന്നിവര്‍ ഉള്‍പ്പെടെ മാറ്റത്തിന് വിധേയമായിട്ടുണ്ട്.

ടാറ്റാ സണ്‍സ് നിപുണ്‍ അഗര്‍വാള്‍ ചീഫ് കൊമേഴ്സ്യല്‍ ഓഫിസറായും അക്കൗണ്ടബിള്‍ മാനേജര്‍ സുരേഷ് ദത്ത് തൃപാഠി ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫിസറായും സത്യരാമസ്വാമി ചീഫ് ഡിജിറ്റല്‍ ആന്റ് ടെക്നോളജി ഓഫിസറായും രാജേഷ് ദോഗ്ര കസ്റ്റമര്‍ എക്സ്പീരിയന്‍സ് ആന്റ് ഗ്രൗണ്ട് ഹാന്റ്ലിംഗ് മേധാവിയായും നിയമിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!