കര്‍ക്കിടകവും കോവിഡും:അല്പം ആരോഗ്യകാര്യങ്ങള്‍

Web Desk
1 Min Read

കോഴിക്കോട്: കാലാവസ്ഥ കൃത്യമായി അറിയാവുന്ന വിധത്തിലായിരുന്നു മലയാളിയുടെ മാസവും കണക്കുകൂട്ടലുമെല്ലാം. മലയാളമാസത്തിനോരോന്നിനും അതിന്റെതായ പ്രത്യേകതകളുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞു. എന്നാലും ഒരു മഹാമാരിയുടെ ഭീതിയില്‍ കഴിയുന്ന നമ്മള്‍ക്ക് രോഗ പ്രതിരോധത്തിനായി ഈ കര്‍ക്കടക മാസത്തില്‍ പരമാവധി ശ്രമിക്കാം.

city exchange

കര്‍ക്കിടകം പിറന്നു. സൂര്യന്‍ ചന്ദ്രന്റെ ക്ഷേത്രമായ കര്‍ക്കിടകത്തില്‍ സഞ്ചരിക്കുന്ന സമയം. കാലങ്ങളായി നമ്മുടെ പൂര്‍വ്വികര്‍ പരിപാലിച്ചുപോരുന്ന രോഗപ്രതിരോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്കുത്തമമായ സമയം.
കഴിയുമെങ്കില്‍ ഇവയെ നമുക്കും ശീലമാക്കാം അതുവഴി ഒരു പരിധിവരെ രോഗമുക്തരാകാം.

ദഹനത്തിനുണ്ടാകുന്ന ക്രമക്കേടാണ് ഒരു പരിധിവരെ രോഗകാരണം. ദഹനത്തിന് മുന്‍ഗണന നല്‍കിയുള്ള സമയക്രമം പാലിക്കാം. അത്താഴവും പ്രാതലും തമ്മില്‍ ഉള്ള സമയദൈര്‍ഘ്യം പരമാവധി കൂട്ടുക. അത്താഴം കഴിയുന്നതും നേരത്തെ കഴിക്കുക. അസിഡിറ്റിയെ വര്‍ധിപ്പിക്കുന്നവയെ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ആക്കാം.

അത്താഴത്തിന് നല്ല കഞ്ഞിതന്നെ ഉത്തമം.
ഉപ്പ് പൊടികളെ ഒഴിവാക്കി പരലുപ്പോ, ഇന്ദുപ്പോ ഉപയോഗിക്കാം.
പരമാവധി തവിടോടുകൂടിയ അരി മാത്രം ഉപയോഗിക്കാം.
പഞ്ചസാരയ്ക് പകരം ശര്‍ക്കര ഉപയോഗിക്കാം.
പരമാവധി മസാലകൂട്ടുകളും എണ്ണകളും സ്വയം ഉത്പാദിപ്പിച്ച്,തയ്യാറാക്കി ഉപയോഗിക്കാം.
പാചകത്തിന് പരമാവധി മണ്‍പാത്രങ്ങളെ ആശ്രയിക്കാം.
ആഹാരത്തോടൊപ്പം വെള്ളം കുടിക്കുന്നതൊഴിവാക്കാം.
നാമജപത്തിനും പ്രാര്‍ത്ഥനകള്‍ക്കും പ്രാധാന്യം നല്‍കാം.
അതിരാവിലെ എഴുന്നേല്‍ക്കല്‍ ശീലമാക്കി ശുദ്ധമായ ഓക്സിജനെ ആഹരിക്കാം.
ഇഞ്ചി , കറിവേപ്പില, കുരുമുളക് ഇവയുടെ ഉപഭോഗം കൂട്ടാം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!