1.5 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയില്‍

Web Desk
1 Min Read

കോഴിക്കോട്: നഗരത്തിലും ചേവരമ്പലം പാറോപ്പടി ഭാഗങ്ങളിലും ലഹരിക്കടത്ത് വിതരണ സംഘത്തില്‍പ്പെട്ട ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖില്‍(22)നെ ചേവായൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷാനിന്റെ നേതൃത്വത്തില്‍ ചേവായൂര്‍ പോലീസും ഡന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് ചേവരമ്പലം പരിസരത്ത് നിന്നും വാഹന പരിശോധനക്കിടെ പിടികൂടി. ബാംഗ്ലൂരില്‍ നിന്നുമാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്നും സമാന രീതിയില്‍ മയക്കുമരുന്ന് കടത്തികൊണ്ടു വരുന്ന സംഘങ്ങങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് മനസിലായിട്ടുണ്ട്.

city exchange

40 ഗ്രാം എം ഡി എം എയുമായി രണ്ടുപേരെ കഴിഞ്ഞാഴ്ച ഡന്‍സാഫ് സ്‌ക്വാഡ് കുന്ദമംഗലത്തു നിന്നും പിടികൂടിയിരുന്നു. പ്രതിയുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും ഇയാള്‍ക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നല്‍കിയവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. ആര്‍ഭാടജീവിതത്തിനും മയക്കു മരുന്നുപയോഗത്തിനുമാണ് ഇയാള്‍ ഇതില്‍ നിന്നും കിട്ടുന്ന വരുമാനം ചിലവഴിക്കുന്നത്. ഗ്രാമിന് ആയിരത്തി ഇരുനൂറ് രൂപക്ക് വാങ്ങി മൂന്നും നാലും ഇരട്ടി ലാഭത്തിന് ഉപഭോക്താക്കള്‍ക്ക് നല്‍കി വന്‍ ലാഭം കൊയ്യുന്നതിനാലാണ് പലരും ഇത്തരം കുറ്റകൃത്യത്തിലേക്ക് തിരിയുന്നത്. എന്നാല്‍ വളരെ ചെറിയ അളവ് വരെ വന്‍ ശിഷക്ക് കാരണമാവുന്ന കുറ്റമാണെന്ന് അറിയാതെയും ഇതില്‍ പെട്ടു പോവുന്നവരുണ്ട്.

സിന്തറ്റിക് ഡ്രഗിനെതിരെ സിറ്റി പോലീസ് കര്‍ശന നടപടി സ്വീകരിച്ചു വരികയാണ്. ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ എസ് ഐമാരായ ഷാന്‍ എസ് എസ്, ജെയിംസ് പി എസ്,
എ എസ് ഐ സജി എം, ഡന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ഒ മോഹന്‍ദാസ്, ഹാദില്‍, ശ്രീജിത്ത്, ഷഹീര്‍, അര്‍ജ്ജുന്‍, സുനോജ്, ജിനേഷ്, സുമേഷ് എന്നിവര്‍ ചേര്‍ന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!