റിഫയുടെ ഭര്‍ത്താവിന്റെ പ്രവര്‍ത്തികളില്‍ തുടക്കം മുതല്‍ സംശയമെന്ന് അഭിഭാഷകന്‍

Web Desk
1 Min Read

കോഴിക്കോട്: ദുബൈയില്‍ ദൂരുഹ സാഹര്യത്തില്‍ മരണപ്പെട്ട റിഫാ മെഹ്നുവിന്റെ ഭര്‍ത്താവിന്റെ പ്രവര്‍ത്തികളില്‍ തുടക്കം മുതലേ സംശയാസ്പദമായ നീക്കങ്ങള്‍ ഉണ്ടായിരുന്നതായി റിഫയുടെ അഭിഭാഷകന്‍ റഫ്ത്താസ് മാധ്യമങ്ങളോട് പറഞ്ഞു.

city exchange

റിഫയുടെ സഹോദരനും അടുത്ത ബന്ധുക്കളുമടക്കം പലരുണ്ടായിട്ടും അവരെയൊന്നും ആദ്യം വിവരമറിയിച്ചില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. റിഫയുടെ ഫോണ്‍ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല. ഇവരുടെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സുഹൃത്ത് ഇപ്പോഴും ഒളിവിലാണ്. സ്വന്തം മകനെ കാണുവാന്‍ പോലും ഭര്‍ത്താവ് പിന്നീട് റിഫയുടെ വീട്ടില്‍ വന്നിട്ടില്ല.

കല്യാണത്തിന് മുന്‍പ് തന്നെ ഭര്‍ത്താവ് റിഫയെ പരസ്യമായി മര്‍ദിച്ചിരുന്നു. ഒരിക്കല്‍ കാല് ഇരുമ്പ് വടി കൊണ്ട് അടിച്ച് പരുക്കേല്പിക്കുകയും ചെയ്തിരുന്നു.
പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമന പ്രകാരം കഴുത്തില്‍ ആഴത്തില്‍ മുറിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് പൂര്‍ണമായി കിട്ടിയാല്‍ കൂടുതല്‍ അന്വേഷണം തുടങ്ങുവാനാണ് പൊലീസിന്റെ നീക്കം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!