

തിരുവനന്തപുരം: മീഡിയ സിറ്റി മൂന്ന് വര്‍ഷമായി നടത്തിവരുന്ന ഓണ്‍ലൈന്‍ ശാസ്ത്രീയ നൃത്ത മത്സരം ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, വേള്‍ഡ് റെക്കോര്‍ഡ്‌സ് എന്നിവയ്ക്ക്
അര്‍ഹമായി. 515 മത്സരാര്‍ഥികള്‍ നാട്ടക്കുറുച്ചി രാഗത്തില്‍ ഒരേ പാട്ട് ഒരേ കോറിയോഗ്രാഫിയില്‍ ഭരതനാട്യം അവതരിപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

കോവിഡ് കാലത്ത് നര്‍ത്തകര്‍ വീടുകളിലിരുന്ന് റെക്കോര്‍ഡ് ചെയ്തയച്ച വീഡിയോകളാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയത്. പരീക്ഷണാര്‍ഥം നടത്തിയ ആശയം വിജയമായതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ മൂന്നു റെക്കോര്‍ഡുകള്‍ക്ക് അര്‍ഹത നേടിയത്. അതോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ മെയ് 20ന് ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ സംഘടിപ്പിക്കും. രാവിലെ ഏഴു മണി മുതല്‍ കുട്ടികളുടെ ക്ലാസിക്കല്‍ ഡാന്‍സ് അംബ ആഡിറ്റോറിയത്തിലും സ്റ്റേജ് രണ്ടിലും നടക്കും.

രാവിലെ 10 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുരസ്്കാര വിതരണം നടക്കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ള ക്ലാസിക്കല്‍ നൃത്ത അധ്യാപകര്‍ക്ക് ഗുരുപൂജ പുരസ്‌കാരം, ക്ലാസിക്കല്‍ ഡാന്‍സ് രംഗത്ത് സമഗ്ര സംഭാവന നല്‍കിയ ഗുരുനാഥന്‍മാര്‍ക്ക് കലാശ്രീ പുരസ്‌കാരം, യുവതലമുറയിലെ മികച്ച അധ്യാപകര്‍ക്ക് യുവ പ്രതിഭ പുരസ്‌കാരം എന്നിവ വിതരണം ചെയ്യും.
മീഡിയ സിറ്റി ചിലങ്ക ട്വന്റി ട്വന്റി സീസണ്‍-3 ഓണ്‍ലൈന്‍ ക്ലാസിക്കല്‍ ഡാന്‍സ് മത്സരത്തിലെ വിജയികള്‍ക്ക് ഗായകരേ ഇതിലേ ഓണ്‍ലൈന്‍ സംഗീത മത്സരത്തിലെ വിജയികള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള റെക്കോര്‍ഡ്‌സ് നേടിയ കുട്ടികള്‍ക്ക് ആറ്റുകാല്‍ ക്ഷേത്ര നടയില്‍ ഡാന്‍സ് കളിക്കുന്ന കുട്ടികള്‍ക്ക് എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും.
മീഡിയ സിറ്റി എട്ടാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. മുന്‍മന്ത്രിയും മീഡിയ സിറ്റി ചെയര്‍മാനുമായ വി സുരേന്ദ്രന്‍പിള്ള അധ്യക്ഷത വഹിക്കും. മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, മീഡിയ സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മനു സി കണ്ണൂര്‍, ജനറല്‍ മാനേജര്‍ ഡോ. ആര്‍ വേലായുധന്‍, പ്രവാസി ഭാരതി ചീഫ് എഡിറ്റര്‍ പ്രവാസിബന്ധു ഡോ. എസ് അഹമ്മദ്, കലാമണ്ഡലം വിമല മേനോന്‍, ഫോര്‍ട്ട് സ്റ്റേഷന്‍ സി ഐ ജെ. രാകേഷ്, പൂന്തുറ സ്റ്റേഷന്‍ എസ് ഐ എസ് വിമല്‍, ചലച്ചിത്ര- ടി വി താരങ്ങളായ ദിനേശ് പണിക്കര്‍, കെ കെ മേനോന്‍, ഡോ. ഷാജു, ടി ടി ഉഷ, ജീജാ സുരേന്ദ്രന്‍, നടനഭൂഷണം ബാബു നാരായണന്‍ തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് രണ്ട് സ്റ്റേജുകളിലും കുട്ടികളുടെ നൃത്തം അരങ്ങേറും.
വൈകിട്ട് നാലു മണിക്ക് നടക്കുന്ന സാംസ്‌കാരിക സമാപന സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പുരസ്‌കാര വിതരണവും നടത്തും. മുന്‍മന്ത്രിയും മീഡിയ സിറ്റി ചെയര്‍മാനുമായ വി സുരേന്ദ്രന്‍പിള്ള അധ്യക്ഷത വഹിക്കും. നാല്‍പ്പത് വര്‍ഷത്തോളമായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാനിധ്യമായ മുന്‍ മന്ത്രിയും മീഡിയ സിറ്റി ചെയര്‍മാനുമായ വി സുരേന്ദ്രന്‍പിള്ളയെ ചടങ്ങില്‍ ആദരിക്കും.
കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, വി കെ പ്രശാന്ത് എം എല്‍ എ, അസിസ്റ്റന്റ് കമ്മീഷണര്‍ ഫോര്‍ട്ട് ഡിവിഷന്‍ ഷാജി, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും ഓഫീസര്‍ ഷെറീഫ ഹനീഫ്, വേള്‍ഡ് റെക്കോര്‍ഡ്‌സ് ഓഫീസര്‍ വിവേക് ആര്‍ നായര്‍, ചലച്ചിത്ര സംവിധായകരായ മധുപാല്‍, ടി എസ് സുരേഷ് ബാബു, തുളസിദാസ്, ചലച്ചിത്ര നടന്മാരായ പ്രേംകുമാര്‍ ഡോ. ഷാജു, അനീഷ് രവി, ഫോര്‍ട്ട് ഡിവിഷന്‍ എ സി പി ഷാജി, പ്രവാസി ഭാരതി ചീഫ് എഡിറ്റര്‍ പ്രവാസിബന്ധു ഡോ. എസ് അഹമ്മദ്, മീഡിയ സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മനു സി കണ്ണൂര്‍, ജനറല്‍ മാനേജര്‍ ഡോ. ആര്‍ വേലായുധന്‍ തുടങ്ങിയവര്‍ സംസാരിക്കും.
2504 പുരസ്‌കാരങ്ങള്‍ ഒരു ദിവസം ഒരു വേദിയില്‍ വെച്ച് നല്‍കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ചടങ്ങാണിത്.

