

ഭോപ്പാല്‍: മധ്യപ്രദേശിലെ ബിനാ നഗരത്തില്‍ ഹിന്ദുമത പരിപാടിയായ രാം കഥയുടെ പ്രസാദം വിതരണം ചെയ്യുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. പ്രസാദം വാങ്ങാനെത്തിയവര്‍ തന്നെയാണ് തിക്കും തിരക്കുമുണ്ടാക്കിയത്.

ചടങ്ങിലെ പ്രധാന പരിപാടികള്‍ക്ക് ശേഷം പ്രസാദമായ തേങ്ങ എടുക്കാനുള്ള ഭക്തരുടെ തിരക്കിനിടെയായിരുന്നു സംഭവം. പതിനേഴോളം പേര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടെ എല്ലൊടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
