കേരളത്തോട് വിശദീകരണം ചോദിച്ച് സുപ്രിം കോടതി

Web Desk
1 Min Read

ന്യൂഡല്‍ഹി: ബലിപെരുന്നാളുമായി ബന്ധപ്പെട്ട് മൂന്നു ദിവസം കോവിഡ് നിയന്ത്രണത്തില്‍ ഇളവ് നല്കിയതിനെതിരെ കേരളത്തോട് പ്രതികരണം ആരാഞ്ഞ് സുപ്രിം കോടതി. തുണിക്കടകള്‍, ചെരിപ്പു കടകള്‍, ആഭരണക്കടകള്‍, ഫാന്‍സി ഷോപ്പുകള്‍, ഗാര്‍ഹിക വില്‍പ്പന സ്ഥാപനങ്ങള്‍, ഇലക്ട്രോണിക് കടകള്‍, റിപ്പയര്‍ ഷോപ്പുകള്‍ തുടങ്ങി അവശ്യ വസ്തുക്കളുടെ സേവനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കാണ്‍ ജൂലൈ 18, 19, 20 തിയ്യതികളില്‍ രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ എ, ബി, സി കേന്ദ്രങ്ങളില്‍ തുറക്കാന്‍ അനുമതി നല്കിയത്.
ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, ബി ആര്‍ ഗവായി എന്നിവരുടെ ബെഞ്ചിനു മുമ്പിലാണ് സുപ്രിം കോടിയില്‍ ഹര്‍ജി വന്നത്.
അപേക്ഷയ്ക്ക് മറുപടി നല്കുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ആദ്യത്തെ കേസായി ഇത് വാദം കേള്‍ക്കും.
പൗരന്മാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഏതെങ്കിലും അനിഷ്ട സംഭവങ്ങള്‍ക്കെതിരെ എല്ലാ തരത്തിലുമുള്ള അധികാരികള്‍ കര്‍ശനവും പെട്ടെന്നുമുള്ള നടപടി സ്വീകരിക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു.

city exchange
Share This Article
Leave a Comment
error: Content is protected !!