

കൊച്ചി: പുതിയ അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടറായി രാജാ റിസ്വാനെ നിയമിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അറിയിച്ചു. അക്കാദമിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളുടെയും തന്ത്രങ്ങളുടെയും മൊത്തത്തിലുള്ള നേതൃത്വവും ഉത്തരവാദിത്തവും റിസ്വാന് ഉണ്ടായിരിക്കും. കളത്തില്‍ സുസ്ഥിര വിജയം നല്‍കുന്നതിന് ഘടനയും നടപടി ക്രമങ്ങളും സംസ്കാരവും സൃഷ്ടിക്കുന്നതിനായി മാനേജ്മെന്റ് സമീപ വര്‍ഷങ്ങളില്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിയമനം.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യുവകളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിലും ശാക്തീകരിക്കുന്നതിലും കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരത പുലര്‍ത്തുന്നുണ്ട്. കളിക്കാരനും സ്ക്വാഡ് വികസനത്തിനും വേണ്ടി ആദ്യ ടീമും അക്കാദമിയും തമ്മില്‍ ബന്ധം നിലനിര്‍ത്തുന്നതിന് ഏകോപിത ദീര്‍ഘകാല കാഴ്ചപ്പാടും സമീപനവും ഉണ്ട്. റിസ്വാന് എത്തുന്നതോടെ ക്ലബിലെ യൂത്ത് സംവിധാനം കാര്യക്ഷമമാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. ക്ലബിന്റെ ദിശയ്ക്കും കാഴ്ചപ്പാടിനും അനുസൃതമായി ക്ലബ്ബ് അക്കാദമി പാതയിലേക്ക് ജിവി രാജ സ്പോര്‍ട്സ് അക്കാദമിയുടെയും യംഗ് ബ്ലാസ്റ്റേഴ്സ് പരിപാടികളുടെയും ഏകോപനം നടത്താനാകും.

അക്കാദമിക്ക് പുറമെ ഈ വര്‍ഷം അവസാനം ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ വികസനവും നടപ്പിലാക്കലും ഏറ്റെടുത്ത് നയിക്കാനുള്ള ചുമതലയും റിസ്വാന് നിര്‍വഹിക്കും.

