താന്‍കോസ് നാച്ച്വറല്‍ ഐസ്‌ക്രീം കോഴിക്കോട്ടും

Web Desk
1 Min Read

കോഴിക്കോട്: ഇന്ത്യന്‍ വിപണിയിലെ പ്രമുഖ ബ്രാന്‍ഡഡ് നാച്ചറ്വല്‍ ഐസ്‌ക്രീമായ താന്‍കോസിന്റെ സംസ്ഥാനത്തെ ആദ്യത്തെ ഔട്ട്‌ലെറ്റ് കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കുറ്റിച്ചിറ ബാബുട്ടി ഹാജി റോഡിലെ കൊയപത്തൊടി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

city exchange

ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം വാഴയില്‍ ബിയാത്തു ഹജ്ജുമ്മ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡയറക്ടര്‍മാരായ സലാം വാഴയില്‍, ഹക്കിം വാഴയില്‍, വി ബാവ, കയ്യൂ വാഴയില്‍, എ മുഹമ്മദ് ആഷിഖ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുല്‍സി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി വി സുനില്‍ കുമാര്‍, മലബാര്‍ ഫുഡ് പ്രൊഡക്ട് ഡീലേര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ വാഴയില്‍, മണലൊടി കുടുംബ സമിതി പ്രസിഡന്റ് അസ്‌ലം മണലൊടി
എന്നിവര്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!