പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്ത് ഇന്‍കാസ് ഖത്തര്‍

Web Desk
2 Min Read

ദോഹ: ഖത്തര്‍ ഇന്‍കാസിന് പുതിയ നേതൃത്വം. കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടക്കുന്നില്ലെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇടപെട്ട് ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് പുതിയ നേതൃത്വം വരുന്നത്.

city exchange

നേരത്തെ സമീര്‍ ഏറാമലയെ ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടുപക്ഷങ്ങളായി തുടരുന്ന ഇന്‍കാസില്‍ ഒരു വിഭാഗം സമീര്‍ ഏറാമല പ്രസിഡന്റായി തുടരുന്നത് അംഗീകരിക്കുന്നുണ്ട്. എന്നാല്‍ കെ സുധാകരന്‍ ഏകാധിപത്യപരമായി കാര്യങ്ങള്‍ നടപ്പിലാക്കുകയാണെന്നും നിരവധി തവണ നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും കേള്‍ക്കാനോ പരിഹാരമുണ്ടാക്കാനോ തയ്യാറാകുന്നില്ലെന്നുമുള്ള പരാതിയാണ് മറു വിഭാഗത്തിനുള്ളത്.

ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകള്‍ നിയമപ്രകാരം തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നും നിശ്ചിത ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചില്ലെങ്കില്‍ ഐ സി സി അംഗത്വം ഉള്‍പ്പെടെ നഷ്ടമാകുമെന്നും മുന്നറിയിപ്പ് ലഭിച്ചതിന് ശേഷമാണ് ഇന്‍കാസില്‍ തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

- Advertisement -
Ad image

പുതിയ കമ്മിറ്റിയില്‍ പ്രസിഡന്റായി ഹൈദ്രു ഓറോത്തില്‍ എന്ന ഹൈദര്‍ ചുങ്കത്തറയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഐ സി സിയില്‍ പതിച്ച ഇന്‍കാസ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരില്‍ പ്രസിഡന്റിന്റെ സ്ഥാനം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാക്കി പത്തു പേരേയും മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നാണ് പറയുന്നത്.

ജൂണ്‍ 16ന് പുറത്തിറക്കിയ നോട്ടീസില്‍ ഇലക്ഷന്‍ ഓഫിസര്‍ സജീവ് എസ് ഒപ്പു ചാര്‍ത്തിയിട്ടുണ്ട്. ഇന്‍കാസിന്റെ 2022- 24 വര്‍ഷത്തെ ഭാരവാഹികളഉടെ തെരഞ്ഞെടുപ്പ് ഫലം എന്ന തലക്കെട്ടാണ് നോട്ടീസിന് നല്കിയിരിക്കുന്നത്.

രണ്ട് വനിതാ സംവരണം ഉള്‍പ്പെടെ 11 പേരെയാണ് മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറയ്ക്ക് പുറമേ വനിതാ സംവരണ അംഗങ്ങളായി ജിഷ ജോര്‍ജ്ജ്, മഞ്ജുഷ ശ്രീജിത്ത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മാനേജിംഗ് കമ്മിറ്റി ജനറല്‍ സീറ്റില്‍ ഈപ്പന്‍ പുളിവേലില്‍ തോമസ് (ഈപ്പന്‍ പി തോമസ്), ഷിജു കുര്യാക്കോസ്, അബ്ദുല്‍ മജീദ് ചെറിയത്ത്, ആന്റണി ജോണ്‍ (ജോയ് പോച്ചവിള), മുബാറക്ക് അബ്ദുല്‍ അഹദ്, ഷിബു സുകുമാരന്‍, അബ്ദുല്‍ ബഷീര്‍ തുവാരിക്കല്‍, പ്രേംജിത്ത് കുട്ടംപറമ്പത്ത് വെള്ളുന്നി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പുതിയ കമ്മിറ്റി എപ്പോഴാണ് നിലവില്‍ വരികയെന്നതിനെ കുറിച്ചോ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രസ്തുത കമ്മിറ്റി പ്രഖ്യാപനം നടത്തുമോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.

ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!