

ന്യൂദല്‍ഹി: ഒളിമ്പ്യന്‍ പി ടി ഉഷയെയും സംഗീത സംവിധായകന് ഇളയരാജയേയും ബി ജെ പി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇക്കാര്യം അറിയിച്ചത്. പി ടി ഉഷ എല്ലാവര്ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. വിവിധ മേഖലയിലെ പ്രഗത്ഭര്‍ക്ക് നല്കുന്ന പരിഗണനയിലാണ് ഇരുവരും രാജ്യസഭാംഗങ്ങളായത്.

ഉഷയുടെ സ്പോര്‍ട്സിലെ നേട്ടങ്ങള്‍ രാജ്യത്തിന് അഭിമാനമാണെന്നും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വളര്‍ന്നുവരുന്ന അത്ലറ്റുകളെ പരിശീലിപ്പിക്കുന്ന ഉഷയുടെ പ്രവര്‍ത്തനവും പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതിന് പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.
