
ദോഹ: കല്പ്പകഞ്ചേരിക്കാര്ക്കായി പ്രവാസി കോ ഓപറേറ്റീവ് സൊസൈറ്റിയെ കുറിച്ച് ആലോചിക്കുന്നതായി ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ഒരുമ കല്‍പ്പകഞ്ചേരി ഖത്തര്‍ ചാപ്റ്റര്‍ ഈദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മേഖലയിലും കരിയറിലും ഉള്‍പ്പെടെ മികച്ച നിലയിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കുകയെന്ന ലക്ഷ്യം കൂടി സൊസൈറ്റിക്കുണ്ടാകുമെന്നും അദ്ദേഹം വിശദമാക്കി.


ഒരുമ കല്‍പ്പകഞ്ചേരി ഖത്തര്‍ ചാപ്റ്റര്‍ ഈദ് സംഗമത്തില്‍ ഹുസൈന് അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഹബീബുറഹ്മാന്, പി എന്‍ ബാബുരാജന്, കല്ലന് ഉസ്മാന് എന്നിവര്‍ പ്രസംഗിച്ചു.

