Business
ഖത്തറിലെ പേലേറ്റര്‍ കമ്പനിയില്‍ ലുലു എഐ നിക്ഷേപം; ഫിന്‍ടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണര്‍വ്

കൊച്ചി/ ദോഹ: ഖത്തറില്‍ ആദ്യമായി ബി പി എല്‍ (ബൈ നൗ പേ ലേറ്റര്‍) ലൈസന്‍സ് ലഭിച്ച ഫിന്‍ടെക് സ്ഥാപനമായ പേലേറ്റര്‍ ഖത്തറില്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ നിക്ഷേപവിഭാഗമായ ലുലു എഐ നിക്ഷേപം നടത്തി.


ടെക്‌നോളജി- ഇന്നവേഷന്‍ തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് ഇന്‍വെസ്റ്റ് ചെയ്യുകയാണ് ലുലു ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് (എഐ) കൊണ്ട് ലക്ഷ്യമാക്കുന്നത്.

ഖത്തറിലെ സാമ്പത്തിക മേഖലയിലേയ്ക്ക് ലുലു എഐ നടത്തുന്ന ആദ്യ നിക്ഷേപമാണ് ഇത്. പത്ത് രാജ്യങ്ങളിലായി 15 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ അനുഭവ പാരമ്പര്യം ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കി അവയെ ഉയര്‍ത്തിക്കൊണ്ട് വരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ജീവിതം എളുപ്പമാക്കാന്‍ ശ്രമിക്കുന്ന ദൗത്യത്തിലേയ്ക്ക് പേലേറ്ററിനൊപ്പം ചുവടുവയ്ക്കുകയാണ് ഈ നിക്ഷേപം. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും ബി എന്‍ പി എല്‍ ലൈസന്‍സ് ലഭിച്ച ആദ്യ കമ്പനിയുമാണ് പേലേറ്റര്‍ എന്നതും ശ്രദ്ധേയമാണ്.
”ലുലു എഐ വെറും നിക്ഷേപ പോര്‍ട്ട്‌ഫോളിയോ മാത്രമല്ല സാമ്പത്തിക സേവനങ്ങളുടെ ഭാവി രൂപപ്പെടുത്തുകയാണ് ഞങ്ങള്‍. ഞങ്ങളുടെ ഓരോ നിക്ഷേപവും അര്‍ഥവത്തായ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള ഒരു ശ്രമമാണ്. പേലേറ്റര്‍ ഈ ദൗത്യത്തിന്റെ ഉദാഹരണമാണ്,” എന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു.
ലുലു എഐയുമായുള്ള പുതിയ പങ്കാളിത്തം പേലേറ്ററിന് പ്രധാന ബിസിനസ് നാഴികക്കല്ലാണെന്ന് പേലേറ്ററിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അല്‍-ദെലൈമി പറഞ്ഞു. ലുലു എഐയുടെ പ്രാദേശിക തലത്തിലെ അനുഭവവും പേലേറ്റര്‍ ഉപഭോക്താക്കളെയും വ്യാപാരികളെയും ശാക്തീകരിക്കുന്ന ഫിന്‍ടെക് ഹബ് എന്ന നിലയില്‍ ഖത്തറില്‍ കൂടുതല്‍ വിജയകരമാക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


