പിന്നേയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി കിറ്റക്‌സ്

Web Desk
1 Min Read

കൊച്ചി: കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ഫാക്ടറിയില്‍ ഭൂഗര്‍ഭ ജല അതോറിറ്റിയുടെ മിന്നല്‍ പരിശോധന.ഇതോടെ കിറ്റക്‌സിലെ സര്‍ക്കാറിന്റെ വിവിധ വിഭാഗങ്ങള്‍ പന്ത്രണ്ടാം തവണയാണ് കിറ്റക്‌സിന്റെ കിഴക്കമ്പലത്തെ ഫാക്ടറിയില്‍ പരിശോധന നടത്തുന്നത്.
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ തുടര്‍ച്ചയായി ദ്രോഹിക്കുന്നുവെന്ന് കുറ്റപ്പെടുത്തി കിറ്റക്‌സ് കേരളത്തില്‍ നിന്നും തെലുങ്കാനയിലേക്ക് മാറാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും പരിശോധനയുമായി അധികൃതര്‍ എത്തിയത്.
തൃക്കാക്കര എം എല്‍ എ പി ടി തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭൂഗര്‍ഭ ജല അതോറിറ്റി കാക്കനാട് ഓഫിസിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടന്നതെന്നാണ് കിറ്റെക്‌സ് മാനേജ്‌മെന്റ് പ്രതികരിച്ചത്.
വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധനയുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പരിശോധന. സംസ്ഥാന തലത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നായിരുന്നു വ്യവസായ മന്ത്രി പ്രഖ്യാപിച്ചത്.
സര്‍ക്കാരും മന്ത്രിമാരും വാഗ്ദാനങ്ങള്‍ എന്തൊക്കെ പ്രഖ്യാപിച്ചാലും അതൊന്നും നടപ്പിലാവില്ലെന്നതിന് ഉദാഹരണമാണ് പരിശോധനയെന്ന് മാനേജ്‌മെന്റ് പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!