ഖത്തറിന്റെ വ്യാപാരമേഖലയില്‍ അഭിവൃദ്ധിയുടെ കണക്കുകള്‍

Web Desk
1 Min Read

ദോഹ: ഇക്കഴിഞ്ഞ ജൂണില്‍ ഖത്തര്‍ 16.7 ബില്യണ്‍ റിയാലിന്റെ വ്യാപാര മിച്ചം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജൂണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം ഖത്തര്‍ റിയാല്‍ 10.8 ബില്യണ്‍ അല്ലെങ്കില്‍ 184.2 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. ആസൂത്രണ, സ്ഥിതിവിവരക്കണക്ക് അതോറിറ്റി റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് വര്‍ധന കാണിക്കുന്നത്. 2021 ജൂണില്‍ മൊത്തം ചരക്ക് കയറ്റുമതി (ആഭ്യന്തര ചരക്കുകളുടെ കയറ്റുമതിയും പുനര്‍ കയറ്റുമതിയും ഉള്‍പ്പെടെ) ഏകദേശം 25 ബില്ല്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്.
2021 ജൂണില്‍ ചരക്ക് ഇറക്കുമതി ഏകദേശം 8.3 ബില്യണ്‍ റിയാലാണ്. 2020 ജൂണിനെ അപേക്ഷിച്ച് 21.1 ശതമാനം വര്‍ധനയും 2021 മെയ് മാസത്തെ അപേക്ഷിച്ച് 0.1 ശതമാനം വര്‍ധനയും ഇതില്‍ കാണിക്കുന്നുണ്ട്.കൊവിഡ് പ്രതിസന്ധിക്കിടയിലും വ്യാപാരമേഖലയില്‍ ഉണ്ടായ ഉണര്‍വ് ശ്രദ്ധേയമാണ്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!