

ദോഹ: തങ്ങള്‍ പ്രതിനിധീകരിക്കാത്ത ഏതെങ്കിലും കക്ഷികളുമായോ വ്യക്തികളുമായോ ഇടപെടരുതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഗാസ മുനമ്പില്‍ നിന്ന് ഖത്തറി റെസിഡന്‍സി ഉടമകളെ ഒഴിപ്പിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും തികച്ചും സൗജന്യമാണെന്നും മന്ത്രാലയത്തിന്റെ വ്യക്തവും സുതാര്യവുമായ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഊന്നിപ്പറഞ്ഞു.

ദുഷ്‌കരമായ മാനുഷിക സാഹചര്യം പ്രയോജനപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതിനെതിരെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഏതെങ്കിലും സേവനങ്ങള്‍ നല്‍കുന്നതിന് ഖത്തറോ അതുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഏതെങ്കിലും സ്ഥാപനം അധികാരപ്പെടുത്തിയതായി അവകാശപ്പെടുന്ന ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ എതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള അവകാശം നിക്ഷിപ്തമാണെന്നും മന്ത്രാലയം സ്ഥിരീകരിക്കുന്നു.
ഒഴിപ്പിക്കല്‍ പ്രക്രിയയ്ക്ക് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കേണ്ടതാണ്. സാധുവായ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, സാധുവായ ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, ദോഹയിലെ കുടുംബാംഗത്തെയും ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന താമസക്കാരനെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവയാണ് വേണ്ടത്.

