ജനങ്ങളെ തിയേറ്ററിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു ചോദ്യം” ഒരു പടത്തിന് പോയാലോ!”

Web Desk
1 Min Read

കൊച്ചി: പ്രേക്ഷകരെ പഴയപോലെ തിയേറ്ററുകളിലേക്ക് തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ പുതിയ സിനിമകള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍, മൂവി ചാനലായ ഏഷ്യാനെറ്റ് മൂവീസ് മലയാളം ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ചേർന്ന് ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ച് മുന്നോട്ടുവന്നിരിക്കുന്നു. തീയേറ്ററുകള്‍ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന സവിശേഷ ദൃശ്യാനുഭവം ആസ്വദിക്കുന്നതിനായി ജനങ്ങളെ ക്ഷണിച്ചുകൊണ്ട് ഈ ഓണക്കാലത്ത് ഏഷ്യാനെറ്റ് മൂവീസ് ‘ഒരു പടത്തിന് പോയാലോ’ എന്ന പുതിയ പരസ്യ കാംപയ്ന്‍ അവതരിപ്പിച്ചിരിക്കുകയാണ്.

city exchange

തിയേറ്ററില്‍ മാത്രം ലഭിക്കുന്ന സിനിമയുടെ ആ ഇന്ദ്രജാലം മലയാളികളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് പുതിയ റിലീസുകള്‍ തിയേറ്ററില്‍ തന്നെ കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് പുതിയ പരസ്യം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ഏഷ്യാനെറ്റ് മൂവീസ് കേരളമെങ്ങും ഈ പ്രചരണം ആരംഭിച്ചിരിക്കുന്നത്.

പുതിയ പരസ്യ കാപെയ്‌നെക്കുറിച്ച് സംസാരിച്ച ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കിഷന്‍ കുമാറിന്റെ വാക്കുകളില്‍, ‘ആരംഭകാലം തൊട്ട് ഏഷ്യാനെറ്റ് മൂവീസ് മലയാളം സിനിമയില്‍ അഭിമാനിക്കുകയും അതിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളതാണ്. മലയാള സിനിമ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍, സംവിധായകര്‍, നടീനടന്മാര്‍ , സാങ്കേതിക പ്രവർത്തകർ എന്നിങ്ങനെ സിനിമാ വ്യവസായത്തിന്റെ ഭാഗമായ നിരവധി ആളുകള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയാണ് ഇങ്ങനെയൊരു പരസ്യ പദ്ധതി തയ്യാറാക്കിയത്.’ തിയേറ്ററുകളിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ട് പുതുചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയും ആദ്യമായാണ് ഒരു ടെലിവിഷന്‍ ചാനല്‍ ഇങ്ങനെയൊരു പരസ്യ പ്രചരണവുമായി മുന്നോട്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!